കുത്തിയതോട്ടിൽ തീപിടിത്തം
1264008
Wednesday, February 1, 2023 10:43 PM IST
തുറവൂർ: കുത്തിയതോട് ജമാഅത്ത് മുസ്ലിം പള്ളിക്കു സമീപം ആക്രി സാധനങ്ങൾ കൂട്ടിയിട്ടിരുന്ന സ്ഥലത്ത് വൻ തീപിടിത്തം. ആളപായമില്ല. ജുമാ പള്ളിക്കു സമീപമുള്ള ഒഴിഞ്ഞ പറമ്പിലാണ് തീപിടിത്തമുണ്ടായത്. സമീപത്തെ മരങ്ങൾ കത്തിനശിച്ചു. ഇന്നലെ വൈകിട്ട് ആറിനാണ് തീ കണ്ടത്. അരൂരിൽ നിന്നും ചേർത്തലയിൽനിന്നും ഫയർഫോഴ്സ് യൂണീറ്റുകൾ എത്തിയാണ് തീ അണച്ചത്. കഴിഞ്ഞ ദിവസം ദേശീയ പാത വീതി കൂട്ടുന്നതിനായി എത്തിയ ജീവനക്കാർ ആക്രി സാധനങ്ങൾ കൂട്ടി ഇട്ടിരുന്നു. ഇത് ഉണങ്ങിയ സ്ഥലത്ത് ആരോ തീ കത്തിച്ചിട്ടതാകാം കാരണമെന്ന് നാട്ടുകാർ പറയുന്നു. അരൂരിൽ നിന്ന് സ്റ്റേഷൻ ഇൻ ചാർജ് പ്രവീൺ പ്രഭുവിന്റെ നേതൃതത്വത്തിൽ ആദ്യം എത്തിയ സംഘം തീ അണയ്ക്കാൻ തുടങ്ങിയത്.