ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ പാ​ലി​യേ​റ്റീ​വ് കെ​യ​ർ സ​ർ​ട്ടി​ഫി​ക്ക​റ്റ് കോ​ഴ്‌​സു​ക​ൾ
Saturday, February 4, 2023 10:44 PM IST
ആ​ല​പ്പു​ഴ: ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലെ പാ​ലി​യേ​റ്റി​വ് കെ​യ​ർ ട്രെ​യി​നിം​ഗ് സെ​ന്‍റ​റി​ൽ 45 ദി​വ​സം ഡോ​ക്ട​ർ​മാ​ര​ടെ ബി​സി​സി​പി​എം കോ​ഴ്‌​സ്, ന​ഴ്‌​സു​മാ​രു​ടെ 10 ദി​വ​സ​ത്തെ ബി​സി​സി​പി​എ​ൻ കോ​ഴ്‌​സ്, 10 ദി​വ​സ​ത്തെ ഫൗ​ണ്ടേ​ഷ​ൻ കോ​ഴ്‌​സ് എ​ന്നി​വ ആ​രം​ഭി​ക്കു​ന്നു. താ​ത്പ​ര്യ​മു​ള്ള​വ​ർ 10ന് ​അ​ഞ്ചു മ​ണി​ക്ക​കം [email protected] എ​ന്ന മെ​യി​ൽ ഐ​ഡി​യി​ലേ​ക്കോ നേ​രി​ട്ടോ അ​പേ​ക്ഷ സ​മ​ർ​പ്പി​ക്ക​ണം. വി​ദ്യാ​ഭ്യ​സ യോ​ഗ്യ​ത- ബി​സി​സി​പി​എം.-​എം​ബി​ബി​എ​സ് ബി​രു​ദം, ട്രാ​വ​ൻ​കൂ​ർ കൊ​ച്ചി​ൻ മെ​ഡി​ക്ക​ൽ കൗ​ൺ​സി​ൽ സ്ഥി​രം ര​ജി​സ്‌​ട്രേ​ഷ​ൻ. കോ​ഴ്‌​സ് ഫീ​സ് 8000 രൂ​പ.
ഫൗ​ണ്ടേ​ഷ​ൻ കോ​ഴ്‌​സ് ഫീ​സ് 5000 രൂ​പ. ഡോ​ക്ട​ർ​മാ​രു​ടെ 10 ദി​വ​സ​ത്തെ ഫൗ​ണ്ടേ​ഷ​ൻ കോ​ഴ്‌​സി​ന് ബി​ഡി​എ​സ് ബി​രു​ദ​ധാ​രി​ക​ളെ​യും പ​രി​ഗ​ണി​ക്കു​ന്ന​താ​ണ്.
സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​ടെ പ​ക​ർ​പ്പു​ക​ൾ അ​പേ​ക്ഷ​യോ​ടൊ​പ്പം സ​മ​ർ​പ്പി​ക്ക​ണം. ഗ​വ. സ​ർ​വീ​സി​ലു​ള്ള​വ​ർ മേ​ല​ധി​കാ​രി മു​ഖാ​ന്തി​രം ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സി​ൽ അ​പേ​ക്ഷ സ​മ​ർ​പ്പി​ക്ക​ണം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക് ജി​ല്ലാ പാ​ലി​യേ​റ്റീ​വ് കേ​ന്ദ്രം, (കൊ​ട്ടാ​രം ബി​ൽ​ഡിം​ഗി​ന് സ​മീ​പം) ജ​ന​റ​ൽ ആ​ശു​പ​ത്രി, ആ​ല​പ്പു​ഴ എ​ന്ന വി​ലാ​സ​ത്തി​ൽ ബ​ന്ധ​പ്പെ​ട​ണം. ഫോ​ൺ: 04772967944.