കേരളാ കോണ്‍ഗ്രസ് പ്രതിഷേധ മാർച്ച് നടത്തി
1264908
Saturday, February 4, 2023 11:22 PM IST
ചേര്‍ത്തല: കേരള കോൺഗ്രസ് ചേർത്തല നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പിണറായി സർക്കാരിന്റെ ജനദ്രോഹ ബജറ്റിനെതിരെ പ്രതിഷേധ മാർച്ച് നടത്തി. സംസ്ഥാന ജനറൽ സെക്രട്ടറി സിറിയക് കാവിൽ ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് ബിജു കോയിക്കര അധ്യക്ഷത വഹിച്ചു. വി.എം ജോയ്, ജോർജുകുട്ടി കോളുതറ, കെ.ജെ എബിമോൻ, ജോസ് കുന്നുമ്മേൽപറമ്പിൽ, ജീവൻ ജോസ്, ജോസഫ് ഉപാസന, രേണു ചെറിയാൻ, റോബി മാവുങ്കൽ, തോമസ് പേരേമടം, ജോസ് ആലുങ്കൽ, ചാക്കോ കളരാൻ, പി.പി. പ്രസാദ്, ഷിബു കൈമാപറമ്പിൽ, ജോൺസൻ ജോൺ എന്നിവർ പ്രസംഗിച്ചു.
സ്കൈലാർക് ബി ക്രിക്കറ്റ് ക്ലബ്ബിനു ജയം
ആലപ്പുഴ: ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ എസ്ഡി കോളജിൽ സംഘടിപ്പിക്കുന്ന ജില്ലാ എ-ഡിവിഷൻ ലീഗിലെ ഇന്നലെ നടന്ന മത്സരത്തിൽ സ്കൈലാർക്-ബി ക്രിക്കറ്റ് ക്ലബ് 76 റൺസിന് സീറോസ് ക്രിക്കറ്റ് ക്ലബ്ബിനെ പരാജയപ്പെടുത്തി .
ആദ്യം ബാറ്റിംഗിനിറങ്ങിയ സ്കൈലാർക്-ബി ക്രിക്കറ്റ് ക്ലബ് 45 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 244 റൺസ് നേടി. സ്കൈലാർക് -ബി ക്രിക്കറ്റ് ക്ലബിന് വേണ്ടി സാൽമോൻ സെബാസ്റ്റ്യൻ 108 റൺസ് നേടി.
മറുപടി ബാറ്റിംഗിനിറങ്ങിയസീറോസ് ക്രിക്കറ്റ് ക്ലബ് 39 ഓവറിൽ 168 റൺസിന് ഓൾ ഔട്ടായി .