അഖില കേരള ക്വിസ് മത്സരം
1265155
Sunday, February 5, 2023 10:45 PM IST
എടത്വ: സെന്റ് മേരിസ് ഗേള്‍സ് ഹൈസ്കൂളിന്റെ സുവര്‍ണജൂബിലിയോടനുബന്ധിച്ച് അഖിലകേരള ക്വിസ് മത്സരം നടത്തി. 5000 രൂപയുടെ ഒന്നാം സമ്മാനം ചമ്പക്കുളം സെന്റ് മേരിസ് ഹൈസ്കൂളും 3000 രൂപയുടെ രണ്ടാം സമ്മാനം എടത്വ സെന്റ് അലോഷ്യസ് ഹൈസ്കൂളിനും 2000 രൂപയുടെ മൂന്നാം സമ്മാനം പുളിങ്കുന്ന് സെന്റ് ജോസഫ് ഹൈസ്കൂളിനും 1000 യുടെ നാലാം സമ്മാനം പുളിങ്കുന്ന് ലിറ്റില്‍ ഫ്ളവര്‍ ഗേള്‍സ് ഹൈസ്കൂളിനും ലഭിച്ചു. ഷാജി ചൂരപ്പുഴ ക്വിസ് മത്സരത്തിനു നേതൃത്വം നല്കി. പഞ്ചായത്ത് പ്രസിഡന്റ് ലിജി വര്‍ഗീസ് മത്സരം ഉദ്ഘാടനം ചെയ്തു. മാനേജര്‍ ഫാ. മാത്യു ചൂരവടി അധ്യക്ഷത വഹിച്ചു. പ്രധാന അധ്യാപിക ലീന തോമസ് സെന്റ് ജോര്‍ജ് ഫൊറോന പള്ളി വിദ്യാഭ്യാസ കമ്മിറ്റി കണ്‍വീനര്‍ ജയന് ജോസഫ് പുന്നപ്ര എന്നിവര്‍ പ്രസംഗിച്ചു.