മാവേലിക്കര ഓർത്തഡോക്സ് കൺവൻഷൻ നാളെ തുടങ്ങും
1265426
Monday, February 6, 2023 10:54 PM IST
മാവേലിക്കര: 25-ാം മാവേലിക്കര ഓർത്തഡോക്സ് കൺവൻഷൻ നാളെ മുതൽ 12 വരെ വൈകിട്ട് 6 നു തഴക്കര തെയോഭവൻ അരമനയിൽ നടക്കും. നാളെ നിലയ്ക്കൽ ഭദ്രാസന മെത്രാപ്പൊലീത്ത ഡോ. ജോഷ്വാ മാർ നിക്കോദിമോസ് കൺവൻഷൻ ഉദ്ഘാടനം ചെയ്യും.
കൺവൻഷൻ കമ്മിറ്റി വൈസ് പ്രസിഡന്റ് ഫാ. വി.എം. മത്തായി വിലനിലം അധ്യക്ഷത വഹിക്കും. 10ന് രാവിലെ 10ന് ഭദ്രാസന മർത്തമറിയം സമാജം സമ്മേളനം മാവേലിക്കര ഭദ്രാസന മെത്രാപ്പൊലീത്ത ഏബ്രഹാം മാർ എപ്പിഫാനിയോസ് ഉദ്ഘാടനം ചെയ്യും. മർത്തമറിയം ഭദ്രാസന വൈസ് പ്രസിഡന്റ ഫാ. കോശി മാത്യു അധ്യക്ഷത വഹിക്കും. 11 നു വൈകിട്ട് ഏഴിന് കൺവൻഷൻ രജതജൂബിലി ഭവനത്തിന്റെ താക്കോൽ ദാനം പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാബാവ നിർവഹിക്കും.