ബജറ്റ് നെൽക്കർഷകരോടു ചെയ്തത് കൊടുംചതിയെന്ന്
1265475
Monday, February 6, 2023 11:15 PM IST
കോട്ടയം: നെല്ലുസംഭരണവില വർധിപ്പിക്കാതെയുള്ള സംസ്ഥാന ബജറ്റ് നെൽക്കർഷകരോടു ചെയ്തത് കൊടും ചതിയായി പോയെന്ന് യൂത്ത് ഫ്രണ്ട് സംസ്ഥാന ജനറൽ സെക്രട്ടറി ബിജു ചെറുകാട് കുറ്റപ്പെടുത്തി.
സംഭരിച്ച നെല്ലുവില കാലതാമസം കൂടാതെ കർഷകനു നൽകാൻ പ്രത്യേക തുക വകയിരുത്തണമെന്ന ആവിശ്യം സംസ്ഥാന സർക്കാർ അപ്പാടെ തള്ളിക്കളഞ്ഞു. സർക്കാരിന്റെ ഏജൻസികൾ നെല്ലുസംഭരിച്ച ഇനത്തിൽ പണം ഇനിയും കർഷകർക്കു കൊടുത്തുതീർക്കാത്തതു ഖേദകരമാണെന്നും അദ്ദേഹം പറഞ്ഞു. ബാങ്കുകളുടെ കൺസോർഷ്യം വഴി പണം യഥാസമയം കണ്ടെത്തി കർഷകർക്ക് കൈമാറാൻ കഴിയാത്തത് സർക്കാരിന്റെ പിടിപ്പുകേടുമൂലമാണന്നും ബിജു ചെറുകാട് ചൂണ്ടിക്കാട്ടി.