പിഎം കി​സാ​ന്‍ സ​മ്മാ​ന്‍ നി​ധി ഇ​ന്ത്യ പോ​സ്റ്റ് പേ​യ്മെ​ന്‍റ് ബാ​ങ്കി​ലൂ​ടെ കൈ​പ്പ​റ്റാം
Tuesday, February 7, 2023 11:10 PM IST
ആ​ല​പ്പു​ഴ: ബാ​ങ്ക് അ​ക്കൗ​ണ്ട് ആ​ധാ​റു​മാ​യി സീ​ഡ് ചെ​യ്യാ​ത്ത​തു കാ​ര​ണം പി​എം കി​സാ​ന്‍ സ​മ്മാ​ന്‍ നി​ധി​യു​ടെ ക​ഴി​ഞ്ഞ ഗ​ഡു ല​ഭി​ക്കാ​ത്ത​വ​ര്‍​ക്ക് പോ​സ്റ്റ് ഓ​ഫീ​സി​ല്‍നി​ന്ന് ഇ​ന്ത്യ പോ​സ്റ്റ് പേ​യ്മെ​ന്‍റ് ബാ​ങ്കി​ന്‍റെ അ​ക്കൗ​ണ്ട് എ​ടു​ത്തു ഗ​ഡു കൈ​പ്പ​റ്റാ​ം. പത്തിന​കം ബാ​ങ്ക് അ​ക്കൗ​ണ്ട് ആ​ധാ​റു​മാ​യി സീ​ഡ് ചെ​യ്‌​തെ​ങ്കി​ല്‍ മാ​ത്ര​മേ പി.​എം. കി​സാ​നി​ന്‍റെ ഫെ​ബ്രു​വ​രി മാ​സ​ത്തെ ഗ​ഡു ല​ഭി​ക്കൂ. ആ​ധാ​ര്‍ കാ​ര്‍​ഡും മൊ​ബൈ​ല്‍ ഫോ​ണും സ​ഹി​തം അ​ടു​ത്തു​ള്ള പോ​സ്റ്റ് ഓ​ഫീ​സി​ല്‍ എ​ത്തി പൊ​തു​ജ​ന​ങ്ങ​ള്‍​ക്ക് ഈ ​അ​വ​സ​രം പ്ര​യോ​ജ​ന​പ്പെ​ടു​ത്താം. പ്രീ​മി​യം അ​ക്കൗ​ണ്ട് തു​റ​ക്കു​ന്ന​തി​ന് 200 രൂ​പ​യും ഈ​ടാ​ക്കും.

ജ​വ​ഹ​ര്‍ ന​വോ​ദ​യ വി​ദ്യാ​ല​യ
അ​പേ​ക്ഷാ സ​മ​യ​പ​രി​ധി നീ​ട്ടി

ആ​ല​പ്പു​ഴ: ന​വോ​ദ​യ വി​ദ്യാ​ല​യ​ത്തി​ല്‍ ആ​റാം ക്ലാ​സ് പ്ര​വേ​ശ​ന​ത്തി​ന് അ​പേ​ക്ഷി​ക്കാ​നു​ള്ള സ​മ​യ​പ​രി​ധി 15 വ​രെ നീ​ട്ടി. www.navodaya.gov.in/cbseitms.rcil.gov.in/nvs എ​ന്ന സൈ​റ്റു​ക​ളി​ലൂ​ടെ ഓ​ണ്‍​ലൈ​നാ​യാ​ണ് അ​പേ​ക്ഷ സ​മ​ര്‍​പ്പി​ക്കേ​ണ്ട​ത്. ഓ​ണ്‍​ലൈ​നാ​യി ന​ല്‍​കി​യ അ​പേ​ക്ഷ​യി​ല്‍ തി​രു​ത്തു​ക​ള്‍ വ​രു​ത്താ​ന്‍ 16, 17 തീയ​തി​ക​ളി​ല്‍ വെ​ബ്‌​സൈ​റ്റി​ല്‍ അ​വ​സ​ര​മു​ണ്ട്. ജെ​ന്‍​ഡ​ര്‍, കാ​റ്റ​ഗ​റി, ഏ​രി​യ, ഡി​സെ​ബി​ലി​റ്റി, മീ​ഡി​യം ഓ​ഫ് എ​ക്‌​സാ​മി​നേ​ഷ​ന്‍ തു​ട​ങ്ങി​യ വി​ഭാ​ഗ​ങ്ങ​ളി​ലാ​ണ് തി​രു​ത്ത​ല്‍ വ​രു​ത്താ​ന്‍ സാ​ധി​ക്കു​ക.