ഓ​ട്ടോ​റി​ക്ഷ​ക​ളി​ൽനി​ന്ന് ബാ​റ്റ​റി മോ​ഷ​ണം; മോ​ഷ്ടാ​വി​ന്‍റെ ചി​ത്രം സി​സി​ടി​വി കാ​മ​റ​യി​ൽ
Wednesday, February 8, 2023 10:21 PM IST
ചേ​ർ​ത്ത​ല: പ​ക​ൽ സ​മ​യ​ത്ത് നി​ർ​ത്തി​യി​ട്ടി​രി​ക്കു​ന്ന ഓ​ട്ടോ​റി​ക്ഷ​ക​ളി​ൽനി​ന്ന് ബാ​റ്റ​റി മോ​ഷ​ണം. പ്ര​തി​യു​ടെ ദൃ​ശ്യ​ങ്ങ​ൾ സി​സി​ടി​വി കാ​മ​റ​യി​ൽ പ​തി​ഞ്ഞു.
താ​ലൂ​ക്കി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽനി​ന്ന് ക​ഴി​ഞ്ഞ ഒ​രുമാ​സ​മാ​യി നി​ര​വ​ധി ബാ​റ്റ​റി​ക​ളാ​ണ് മോ​ഷ​ണം പോ​യ​ത്. വ​ാരനാ​ട്, അ​പ്സ​ര ജം​ഗ്ഷ​ൻ, പ​തി​നൊ​ന്നാം മൈ​ൽ ഭാ​ഗ​ങ്ങ​ളി​ൽനി​ന്നാ​ണ് ബാ​റ്റ​റി മോ​ഷ​ണം പോ​യ​ത്.
വാ​ര​നാ​ട് ക​വ​ല​യ്ക്കു വ​ട​ക്കു​വ​ശം പാ​ർ​ക്ക് ചെ​യ്തി​രു​ന്ന ഓ​ട്ടോ​റി​ക്ഷ​യി​ൽനി​ന്ന് ബാ​റ്റ​റി മോ​ഷ്ടി​ക്കു​ന്ന​തി​ന്‍റെ ദൃ​ശ്യം സ​മീ​പ​ത്തെ ക​ള്ളു​ഷാ​പ്പി​ലെ സി​സി​ടി​വി​യി​ൽ പ​തി​ഞ്ഞു.
അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് വാ​ര​നാ​ട് ക​വ​ല​യി​ലെ ഓ​ട്ടോ​ത്തൊ​ഴി​ലാ​ളി​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു.