സ്ത്രീ​ക​ളെ വ​ശീ​ക​രി​ച്ച് പീ​ഡ​നം; പൂ​ജാ​രി പി​ടി​യി​ൽ
Wednesday, February 8, 2023 10:21 PM IST
ചാ​രും​മൂ​ട്: വീ​ട്ട​മ്മ​യെ പീ​ഡി​പ്പി​ച്ച പൂ​ജാ​രി പി​ടി​യി​ൽ. വൈ​ക്കം ടിവി പു​രം ഗോ​കു​ലം വീ​ട്ടി​ൽ സ​നു (42) വിനെ​യാ​ണ് വ​ള്ളി​കു​ന്നം പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. ഇ​യാ​ൾ മാ​വേ​ലി​ക്ക​ര ത​ഴ​ക്ക​ര ഭാ​ഗ​ത്തെ ഒ​രു ക്ഷേ​ത്ര​ത്തി​ൽ പൂ​ജാ​രി​യാ​യി ജോ​ലി നോ​ക്കി​വ​രു​ക​യാ​യി​രു​ന്നു.
ക​ട്ട​ച്ചി​റ സ്വ​ദേ​ശി​നി വീ​ട്ട​മ്മ​യു​ടെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ചെ​ങ്ങ​ന്നൂ​ർ ഡി​വൈ​എ​സ്പി എം.​കെ. ബി​നു​വി​ന്‍റെ നി​ർ​ദേ​ശപ്ര​കാ​രം എ​സ്ഐ കെ.​ അ​ജി​ത്താ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. ക്ഷേ​ത്ര​ങ്ങ​ളി​ൽ വച്ചു പ​രി​ച​യ​പ്പെ​ടു​ന്ന സ്ത്രീ​ക​ളു​മാ​യി ച​ങ്ങാ​ത്തം കൂ​ടി വീ​ടു​ക​ളി​ൽ ചെ​ന്ന് അ​വ​രെ വ​ശ​ത്താ​ക്കുന്ന രീ​തി​യാ​ണ് ഇ​യാ​ൾ​ക്കു​ള്ള​ത്. ഇ​യാ​ൾ​ക്ക് വൈ​ക്ക​ത്തെ സ്റ്റേ​ഷ​നു പു​റ​മേ മ​റ്റു പ​ല സ്റ്റേ​ഷ​നു​ക​ളി​ലും നി​ല​വി​ൽ കേ​സു​ണ്ട്. പ്ര​തി​യെ മാ​വേ​ലി​ക്ക​ര​യി​ൽ നി​ന്നു​മാ​ണ് പോ​ലി​സ് പി​ടി​കൂ​ടി​യ​ത്. സി​പി​ഒമാ​രാ​യ വി​ഷ്ണു, ജി​ഷ്ണു, സാ​ജ​ൻ, ലാ​ൽ എ​ന്നി​വ​രു​ടെ സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻഡ് ചെ​യ്തു.