ഹൃദയാഞ്ജലിയർപ്പിച്ച് നാട്
1279107
Sunday, March 19, 2023 10:30 PM IST
സീറോ മലബാർ സഭയുടെ മുതിർന്ന ബിഷപ്പും ചങ്ങനാശേരി അതിരൂപത മുൻ ആർച്ച്ബിഷപ്പുമായ മാർ ജോസഫ് പവ്വത്തിലിന്റെ വിയോഗം കേരളത്തിലെ ക്രൈസ്തവ വിശ്വാസി സമൂഹത്തിനും അതോടൊപ്പം തന്നെ സാംസ്കാരിക കേരളത്തിനും തീരാനഷ്ടമാണ്. വിദ്യാഭ്യാസകാര്യങ്ങളിലും രാഷ്ട്രീയ വിഷയങ്ങളിലുമെല്ലാം അദ്ദേഹത്തിന് വ്യക്തമായ കാഴ്ചപ്പാടുകളുണ്ടായിരുന്നു. അദ്ദേഹത്തിന്റെ വിയോഗത്തിൽ ദുഃഖവും അനുശോചനവും രേഖപ്പെടുത്തുന്നു.
-പി.പി. ചിത്തരഞ്ജൻ,
എംഎൽഎ, ആലപ്പുഴ
ആലപ്പുഴ പഴയങ്ങാടി മാതൃവേദി-
പിതൃവേദി അനുശോചിച്ചു
ചങ്ങനാശേരി അതിരൂപത മുൻ ആർച്ച്ബിഷപ്പും സിബിസിഐ മുൻ പ്രസിഡന്റും ഇന്റർചർച്ച് കൗൺസിൽ മുൻ ചെയർമാനുമായ മാർ ജോസഫ് പവ്വത്തിലിന്റെ നിര്യാണത്തിൽ ആലപ്പുഴ പഴയങ്ങാടി മാതൃവേദി-പിതൃവേദി യൂണിറ്റ് അനുശോചിച്ചു. പിതൃവേദി യൂണിറ്റ് പ്രസിഡന്റ് ഷിബു ജോർജ് അധ്യക്ഷത വഹിച്ചു. ഫൊറോനാ വികാരി ഫാ. സിറിക് കോട്ടയിൽ, ആനിമെറ്റർ സിസ്റ്റർ കുസുമം റോസ്, ഫാ. ഏലിയാസ് കരികണ്ടത്തിൽ, മാതൃവേദി യൂണിറ്റ് പ്രസിഡന്റ് സിൻസി കലവറ, പൗലോസ് തോമസ്, ലാലി ബെന്നി, രാജു കോട്ടപറമ്പിൽ, സെലിൻ എന്നിവർ അനുശോചനപ്രസംഗം നടത്തി.
കർഷക ജനതയ്ക്ക് തീരാ നഷ്ടം:
ജനാധിപത്യ കേരള കോൺഗ്രസ്
രാമങ്കരി: കാർഷികമേഖലയിലെ വിവിധ പ്രശ്നങ്ങളിൽ ശക്തമായി പ്രതികരിക്കുകയും കുട്ടനാട്ടിലെ കർഷക ജനതയോട് ഐക്യദാർഢ്യം പ്രകടിപ്പിക്കുകയും ചെയ്ത മാർ ജോസഫ് പവ്വത്തിലിന്റെ വിയോഗം കർഷക ജനതയ്ക്ക് തീരാനഷ്ടമാണെന്ന് ജനാധിപത്യ കേരള കോൺഗ്രസ് ചെയർമാൻ ഡോ. കെ.സി. ജോസഫ് പറഞ്ഞു. കുട്ടനാട് നിയോജകമണ്ഡലം ജനാധിപത്യ കേരള കോൺഗ്രസ് സംഘടിപ്പിച്ച അനുശോചന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നിയോജകമണ്ഡലം പ്രസിഡന്റ് ജേക്കബ് സാണ്ടർ അധ്യക്ഷത വഹിച്ചു. സംസ്ഥാന ട്രഷറർ കെ.സി. ജോസഫ്, തോമസ് ജോസഫ്, ബേബി ചെറിയാൻ, ഷിബു മണല, സാജൻ സെബാസ്റ്റ്യൻ, ബാബു ആറുപറ, ബാബു മണ്ണാംതുരുത്തി, റോജി മണല, റാഫി മോഴൂർ, അഗസ്റ്റിൻ മുടന്താഞ്ഞിലി, ബോബൻ ചൂരക്കുറ്റി, ജോപ്പൻ ജോയി, ഫില്ലമ്മ ജോസഫ്, ലിനി ജോളി, മെർളിൻ ബൈജു, ജയിംസ് വാണിയപ്പുര എന്നിവർ പ്രസംഗിച്ചു.
കുട്ടനാടിന്റെ കാവലാൾ:
രാഷ്ട്രീയ കിസാൻ മഹാ സംഘ്
മങ്കൊമ്പ്: കുട്ടനാട്ടിലെ ജനങ്ങളുടെ കൃഷിയും വിദ്യാഭ്യാസവും സമന്വയിപ്പിച്ച കുട്ടനാടിന്റെ സമഗ്രവളർച്ചയ്ക്ക് 25 വർഷക്കാലം ഉറച്ചുനിന്ന് പൊതുസമൂഹത്തിനു പിൻതുണ നൽകിയ വലിയ ഇടയനായിരുന്നു മാർ ജോസഫ് പവ്വത്തിലെന്ന് രാഷ്ട്രീയ മേഖല പ്രസിഡന്റെ ഔസേപ്പച്ചൻ ചെറുകാട് അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് സി.ടി. തോമസ് കാച്ചാംകോടം അനുശോചന യോഗം ഉദ്ഘാടനം ചെയ്തു.
നൈനാൻ തോമസ് മുളപ്പാൻമടം, ജോണിച്ചൻ മണലി, ജി. ഉണ്ണികൃഷണൻ, സി.വി. വിദ്യാധരൻ, ജോസി കുര്യൻ പുതുമന, തോമസ് വർക്കി, കെ.സി. ജോസഫ് കണിയാംപറമ്പിൽ, എം.വി. ആന്റണി, ടോം ജോസഫ് ചമ്പക്കുളം, ചാക്കപ്പൻ കൊച്ചുപള്ളത്തുശേരി, ബാബു വടക്കേകളം, ശിവൻ തുണ്ടിയിൽ, മോഡി തോമസ്, കറിയാച്ചൻ ചേന്നംക്കര, ചാച്ചപ്പൻ നീണ്ടിശേരി എന്നിവർ പ്രസംഗിച്ചു.
മങ്കൊമ്പ്: ആലപ്പുഴ, പത്തനംത്തിട്ട, കോട്ടയം, കൊല്ലം, തിരുവനന്തപുരം ജില്ലകളിലെ നെൽ, റബർ കർഷകരുടെ ഉന്നമന്നത്തിനു വേണ്ടി പ്രവർത്തിച്ച മാർ ജോസഫ് പവ്വത്തിലിന്റെ നിര്യാണത്തിൽ അഗ്രികൾച്ചറൽ അസോസിയേഷൻ സംസ്ഥാന ചെയർമാൻ ജോസ് ജോൺ വെങ്ങാന്തറ അനുശോചിച്ചു.
പുന്നപ്ര: മാർ ജോസഫ് പവ്വത്തിലിന്റെ നിര്യാണത്തിൽ പുന്നപ്ര മാർ ഗ്രിഗോറിയോസ് ഇടവക മാതൃവേദി-പിതൃവേദി യൂണിറ്റ് യോഗം അനുശോചിച്ചു. യൂണിറ്റ് ഡയറക്ടർ ഫാ. അനിൽ കരിപ്പിങ്ങാപുറം അധ്യക്ഷത വഹിച്ചു. ബേബി പാറക്കാടൻ അനുശോചന പ്രമേയം അവതരിപ്പിച്ചു.
ആനിമേറ്റർ സിസ്റ്റർ തെരേസ മുട്ടത്തുപാറ എസ്എബിഎസ്, അല്ലി ജോസഫ് പുത്തൻവീട്ടിൽ, പി.ടി. കുരുവിള പുത്തൻപുരയ്ക്കൽ, ജിജി തോമസ് പുത്തൻച്ചിറ, ലോനപ്പൻ ഏഴരയിൽ, ജിജി മാത്യു പനച്ചിക്കൽ, ജേക്കബ് ജോസഫ് വാഴക്കൂട്ടത്തിൽ, സി.വി. കുര്യാളച്ചൻ ചൂളപ്പറമ്പിൽ, അനിയൻ തോമസ് പുത്തൻവീട്ടിൽ, ബീന കുര്യൻ തോട്ടാമഠം എന്നിവർ പ്രസംഗിച്ചു.
മാന്നാർ: സമാനതകളില്ലാത്ത മനുഷ്യസ്നേഹത്തിന്റെ ഉദാത്ത മാതൃകയായിരുന്നു മാർ ജോസഫ് പവ്വത്തിൽ പിതാവെന്ന് കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ (കെഎൽസിഎ) കൊല്ലം രൂപത വൈസ് പ്രസിഡന്റ് ഡൊമിനിക് ജോസഫ് അനുശോചിച്ചു.