അ​പ്പ​ർ​കു​ട്ട​നാ​ട​ൻ മേ​ഖ​ല വി​ള​വെ​ടു​പ്പി​ലേ​ക്ക്
Monday, March 20, 2023 10:30 PM IST
മാ​ന്നാ​ർ: അ​പ്പ​ർ​കു​ട്ട​നാ​ട​ൻ മേ​ഖ​ല വി​ള​വെ​ടു​പ്പി​ലേ​ക്കു ക​ട​ന്നു. കൃ​ഷി​യാ​രം​ഭം മു​ത​ൽ വി​വി​ധ പ്ര​ശ്ന​ങ്ങ​ളെ അ​ഭി​മു​ഖീ​ക​രി​ച്ചാ​ണ് ക​ർ​ഷ​ക​ർ നെ​ല്ല് വി​ള​യി​ച്ചെ​ടു​ത്ത​ത്. വേ​ന​ൽ​മ​ഴ ശ​ക്ത​മാ​കു​ന്ന​തി​നു മു​ൻ​പ് പാ​ക​മാ​യ നെ​ല്ല് കൊ​യ്ത് ക​ര​യ്ക്കെ​ത്തി​ക്കാ​നു​ള്ള നീ​ക്ക​ത്തി​ലാ​ണ് ക​ർ​ഷ​ക​ർ.

മാ​ന്നാ​ർ പ​ഞ്ചാ​യ​ത്ത് കൃ​ഷി​ഭ​വ​ൻ പ​രി​ധി​യി​ൽ 13 പാ​ട​ശേ​ഖ​ര​ങ്ങ​ളി​ലാ​യു​ള്ള 1200 ഏ​ക്ക​ർ പു​ഞ്ച കൃ​ഷി​യു​ടെ വി​ള​വെ​ടു​പ്പാ​ണ് ക​ഴി​ഞ്ഞ ദി​വ​സം ആ​രം​ഭി​ച്ച​ത്. കൊ​യ്ത്തുത്സ​വം ഇ​ട​പു​ഞ്ച കി​ഴ​ക്ക് പാ​ട​ശേ​ഖ​ര​ത്തി​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി.​വി. ര​ത്ന​കു​മാ​രി ഉ​ദ്ഘാ​ട​നം ചെ​യ്തു.

ശാ​ലി​നി ര​ഘു​നാ​ഥ്, സ​ലിം പ​ടി​പ്പു​ര​യ്ക്ക​ൽ, സു​നി​ത ഏ​ബ്ര​ഹാം, സു​ജാ​ത മ​നോ​ഹ​ര​ൻ, സ​ലീ​നാ നൗ​ഷാ​ദ്, വി.​ആ​ർ. ശി​വ​പ്ര​സാ​ദ്, കൃ​ഷി ഓ​ഫീ​സ​ർ ഹ​രി​കു​മാ​ർ പി.​സി, വി​നി ദാ​സ്, കോ​ശി സി. ​ചാ​ക്കോ, സു​കു​മാ​ര​ൻ, പാ​ട​ശേ​ഖ​ര ഭാ​ര​വാ​ഹി​ക​ൾ, ക​ർ​ഷ​ക​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.