എടത്വ കോളജിൽ ഫുട്ബോൾ ടൂർണമെന്റിന് ഇന്നു തുടക്കം
1279377
Monday, March 20, 2023 10:31 PM IST
എടത്വ: സെന്റ് അലോഷ്യസ് കോളജിൽ 34-ാമത് ആർച്ച്ബിഷപ് മാർ കാവുകാട്ട് ആൻഡ് ഫാ. സക്കറിയാസ് പുന്നപ്പാടം മെമ്മോറിയൽ ഫുട്ബോൾ ടൂർണമെന്റിന് ഇന്നു തുടക്കം കുറിക്കും. കേരള, എംജി എന്നീ യൂണിവേഴ്സിറ്റികളിലെ വിവിധ കോളജുകളിലെ ടീമുകൾ മാറ്റുരയ്ക്കും. ഇന്നു വൈകുന്നേരം 3.30ന് എടത്വ പഞ്ചായത്ത് പ്രസിഡന്റ് ലിജി വർഗീസ് പതാക ഉയർത്തലും ഉദ്ഘാടനവും നിർവഹിക്കും.
തുടർന്ന് നടക്കുന്ന ആദ്യമത്സരത്തിൽ ആതിഥേയരായ എടത്വ സെന്റ് അലോഷ്യസ് കോളജ് തുരുത്തിക്കാട് ബിഎഎം കോളജിനെയും 4.30ന് രണ്ടാം മത്സരത്തിൽ ക്രിസ്റ്റ്യൻ കോളജ് ചെങ്ങന്നൂർ ദേവസ്വം ബോർഡ് കോളജ് പമ്പയെയും നേരിടും. ആദ്യ മത്സരം പ്രിൻസിപ്പൽ ജോജി ജോസഫും രണ്ടാം മത്സരം പ്രഫ. ഇന്ദുലാൽ ജിയും ഉദ്ഘാടനം ചെയ്യും.