വയർമെൻ അസോസിയേഷൻ ജില്ലാ സമ്മേളനം ഇന്ന്
1279378
Monday, March 20, 2023 10:31 PM IST
ആലപ്പുഴ: കേരള ഇലക്ട്രിക്കൽ വയർമെൻ ആൻഡ് സൂപ്പർവൈസേഴ്സ് അസോസിയേഷൻ (കെഇഡബ്ല്യുഎസ്എ) ജില്ലാ സമ്മേളനം ഇന്ന് 10 ന് നഗരസഭ വൈസ് ചെയർമാൻ പി.എസ്.എം ഹുസൈൻ ഉദ്ഘാടനം ചെയ്യും.
റിക്രിയേഷൻ ഗ്രൗണ്ടിന് സമീപത്തുനിന്ന് ആരംഭിക്കുന്ന പ്രകടനം സമ്മേളന നഗരിയായ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ഹാളിനു സമീപം സമാപിക്കും. തുടർന്ന് നടക്കുന്ന പൊതുസമ്മേളനത്തിന് ജില്ലാ പ്രസിഡന്റ് ആർ. രാജീവ് അധ്യക്ഷത വഹിക്കും. കെഇഡബ്ല്യുഎസ്എ സംസ്ഥാന പ്രസിഡന്റ് ടി.ജെ. ജയിംസ് മുഖ്യ പ്രഭാഷണവും നഗരസഭാ കൗൺസിലർ റീഗോ രാജു മെറിറ്റ് അവാർഡുകളുടെ വിതരണവും കെഇഡബ്ല്യുഎസ്എ സംസ്ഥാന ജനറൽ സെക്രട്ടറി എം. മുജീബ് റഹ്മാൻ വിവിധ തലങ്ങളിൽ കഴിവ് തെളിയിച്ചവരെ ആദരിക്കലും നടത്തും. എം.വി. ബാബു, ആർ. ജയൻ, എം.എസ്. ജയൻ, വി. സതീശൻ, പി.വി. അജിമോൻ തുടങ്ങിയവർ പ്രസംഗിക്കും. വിവിധ ഇലക്ട്രിക്കൽ - പ്ലംബിംഗ് കമ്പനി ഉത്പന്നങ്ങളുടെ പ്രദർശനവും നടക്കും.
പ്രതിനിധി സമ്മേളനം സംസ്ഥാന പ്രസിഡന്റ് ടി.ജെ. ജയിംസ് ഉദ്ഘാടനം ചെയ്യും.ജില്ലാ പ്രസിഡന്റ് ആർ. രാജീവ് അധ്യക്ഷത വഹിക്കും. സംസ്ഥാന ജനറൽ സെക്രട്ടറി എം.മുജീബ് റഹ്മാൻ സംഘടനാ റിപ്പോർട്ടും ജില്ലാ സെക്രട്ടറി ആർ. ജയൻ പ്രവർത്തന റിപ്പോർട്ടും ജില്ലാ ട്രഷറർ സി.വി. രാജു വരവ് ചെലവ് കണക്കും അവതരിപ്പിക്കും. 2023 - 25 വർഷത്തേക്കുള്ള ഭാരവാഹികളെയും തെരഞ്ഞെടുക്കും.
പ്രവർത്തനോദ്ഘാടനം
മാന്നാർ: വൈഎംസിഎ മാവേലിക്കര റീജണൽ സെന്ററിന്റെ പ്രവർത്തനോദ്ഘാടനം നടത്തി. ദേശീയ പ്രോജക്ട് ചെയർമാൻ അഡ്വ. ജോസഫ് ജോൺ ഉദ്ഘാടനം ചെയ്തു. റീജണൽ സെന്റർ ചെയർമാൻ ജോജി ജോർജ് അധ്യക്ഷത വഹിച്ചു. ഫാ. ഗീവർഗീസ് പൊന്നോല, കെ.വി. മാത്യൂസ്, ഡോ. പ്രദീപ് ജോൺ, തോമസ് വർഗീസ് എന്നിവർ പ്രസംഗിച്ചു.