സ്വകാര്യബസിൽനിന്ന് വീണ് വിദ്യാർഥിക്കു പരിക്ക്
1279381
Monday, March 20, 2023 10:36 PM IST
മാന്നാർ: സ്വകാര്യബസിൽനിന്ന് തെറിച്ചുവീണ വിദ്യാർഥിക്ക് ഗുരുതര പരിക്കേറ്റു. മാന്നാർ ഇരമത്തൂർ പരുവതറയിൽ സദാനന്ദന്റെ മകൻ മണികണ്ഠ(15)നാണ് പരിക്കേറ്റത്. മാന്നാർ കോയിക്കൽ ജംഗ്ഷനിൽ ഇന്നലെ ഉച്ചയ്ക്കാണ് സംഭവം നടന്നത്. എസ്എൽസി പരീക്ഷ കഴിഞ്ഞ് ബസിൽ വീട്ടിലേക്കു പോകുന്നതിനിടെയാണ് അപകടം സംഭവിച്ചത്. തലയ്ക്ക് ഗുരുതരപരിക്കേറ്റ മണികണ്ഠൻ പരുമല ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്കുശേഷം തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. മാന്നാറിൽ സ്വകാര്യബസുകളുടെ മത്സര ഓട്ടവും അമിതവേഗവും പതിവാണ്. രണ്ടു മാസത്തിനു മുൻപ് ഇതേ രീതിയിൽ ബസിൽനിന്ന് തെറിച്ചുവീണ് പ്ലസ്ടു വിദ്യാർഥിനിക്കു പരിക്കേറ്റിരുന്നു.