അമ്പലപ്പുഴ-തിരുവല്ല സംസ്ഥാന പാതയില്‍ നടപ്പാത ഇടിഞ്ഞു
1279712
Tuesday, March 21, 2023 10:52 PM IST
എടത്വ: അമ്പലപ്പുഴ-തിരുവല്ല സംസ്ഥാനപാതയില്‍ വെള്ളക്കിണര്‍ പിഎച്ച്ഡി ഗ്രൗണ്ടിന് മുന്‍വശം നടപ്പാത ഇടിഞ്ഞു താഴ്ന്നു. ഒരു മീറ്റര്‍ നീളത്തിലാണ് നടപ്പാത ഇടിഞ്ഞു താഴ്ന്നത്. ദിവസേന ആയിരക്കണക്കിനു വാഹനങ്ങള്‍ കടന്നുപോകുന്ന റോഡിന്റെ വളവിലാണ് അപകടകരമായ കുഴി രൂപപെട്ടത്. മൂന്ന് അടിയോളം കോണ്‍ക്രീറ്റ് നടപ്പാത ഇടിഞ്ഞു താഴ്ന്നിട്ടുണ്ട്. നടപ്പാതയുടെ കൂടുതല്‍ ഭാഗങ്ങളിലേക്ക് പൊട്ടല്‍ വ്യാപിച്ചിട്ടുണ്ട്. പൊട്ടലില്‍ ഓലമടല് കുത്തിവച്ചാണ് നാട്ടുകാര്‍ അപായ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. സംസ്ഥാന പാതയില്‍ ടാറിംഗ് നടന്ന റോഡും അപകടാവസ്ഥയിലാണ്.