എ​ഴു​പു​ന്ന​യി​ല്‍ ഹ​രി​ത​ക​ര്‍​മ സേ​ന​യ്ക്ക് ഇ-ഓ​ട്ടോ
Wednesday, March 22, 2023 10:52 PM IST
ആ​ല​പ്പു​ഴ: എ​ഴു​പു​ന്ന പ​ഞ്ചാ​യ​ത്തി​ലെ ഹ​രി​ത​ക​ര്‍​മ സേ​ന​യ്ക്ക് ഇ-​ഓ​ട്ടോ ന​ല്‍​കി. എ​ഴു​പു​ന്ന പ​ഞ്ചാ​യ​ത്ത് ഹാ​ളി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം അ​ന​ന്തു ര​മേ​ശ​ന്‍ ഹ​രി​ത ക​ര്‍​മ​സേ​ന അം​ഗ​ങ്ങ​ള്‍​ക്ക് ഇ-ഓ​ട്ടോ കൈ​മാ​റി. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്‍റ് ആ​ര്‍. പ്ര​ദീ​പ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്തി​നെ മാ​ലി​ന്യ​മു​ക്ത​മാ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യു​ള്ള ഏ​ഴ​ഴ​കു​ള്ള എ​ഴു​പു​ന്ന എ​ന്ന പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി പ്ലാ​ന്‍ ഫ​ണ്ടി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി അ​നു​വ​ദി​ച്ച 4.5 ല​ക്ഷം രൂ​പ വി​നി​യോ​ഗി​ച്ചാ​ണ് ഹ​രി​ത ക​ര്‍​മസേ​ന​യ്ക്ക് ഇ-​ഓ​ട്ടോ വാ​ങ്ങി​യ​ത്. യൂ​ണി​ഫോം, വീ​ടു​ക​ളി​ലേ​ക്കു​ള്ള ബ​യോ​ബി​ന്‍ തു​ട​ങ്ങി​യ​വ​യു​ടെ വി​ത​ര​ണ​വും ഇ​തോ​ടൊ​പ്പം ന​ട​ന്നു. സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​രാ​യ ദീ​പ, ടോ​മി ആ​താ​ളി​ല്‍, പി.​കെ. മ​ധു​ക്കു​ട്ട​ന്‍, സി​ഡി​എ​സ് ചെ​യ​ര്‍​പേ​ഴ്സ​ണ്‍ വാ​സ​ന്തി സു​ധാ​ക​ര​ന്‍, ബി​ന്ദു ഷാ​ജി തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.