കായംകുളം: നഗരസഭ 2023-24 വര്‍ഷത്തെ ബജറ്റ് വൈസ് ചെയര്മാന് ജെ. ആദര്‍ശ് അവതരിപ്പിച്ചു. മുന്‍ബാക്കി ഉള്‍പ്പെടെ 81,93,20,669 രൂപ വരവും 74,31,44,517 രൂപ ചെലവും 7,61,76,152 രൂപ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന 2023-24 വര്‍ഷത്തെ ബജറ്റ് നിര്‍ദേശങ്ങളാണ് അവതരിപ്പിച്ചത്.
കാര്ഷികാഭിവൃദ്ധിക്കായും മൃഗസംരക്ഷണം, ക്ഷീരവികസനം ലക്ഷ്യമിട്ടുകൊണ്ടുള്ള പദ്ധതികളും ജലസുരക്ഷയും പാരിസ്ഥിതിക സുസ്ഥിരതയും ഭാവിതലമുറയ്ക്ക് കൂടി ഉറപ്പാക്കുന്നതിനായി നഗരപ്രദേശത്തെ തോടുകളും കുളങ്ങളും പുനരുജ്ജീവിപ്പിക്കുന്നതിനുള്ള ജലസംരക്ഷണ പദ്ധതികള്‍, വനിതകള്‍, ഭിന്നശേഷിക്കാര്‍, ഭിന്നശേഷിക്കാരായ കുട്ടികളുടെ അമ്മമാര്‍, ഭിന്നലിംഗക്കാര്‍ എന്നിവര്‍ക്കായി സ്വയംതൊഴില്‍ പദ്ധതികള്‍ ഉള്‍പ്പെടെ ഈ മേഖലയില്‍ 1,39,87,000 രൂപയും ആരോഗ്യമേഖലയില്‍ താലൂക്ക് ആശുപത്രിയുടെ ആധുനിക വത്കരണം, അടിസ്ഥാനസൗകര്യവികസനം തുടങ്ങിയവയും ഉള്‍പ്പെടെ ആകെ 2 കോടി 61 ലക്ഷം രൂപയും വകയിരുത്തി.