നി​ലംനി​ക​ത്ത​ൽ പ​രി​ശോ​ധി​ക്കാ​നെ​ത്തി​യ വി​ല്ലേ​ജ് ഓ​ഫീ​സ​റെ വ​ധി​ക്കാ​ൻ ശ്ര​മം
Friday, March 24, 2023 10:46 PM IST
അ​മ്പ​ല​പ്പു​ഴ: നി​ലം നി​ക​ത്ത​ൽ പ​രി​ശോ​ധി​ക്കാ​നെ​ത്തി​യ വി​ല്ലേ​ജ് ഓ​ഫീ​സ​റെ ജെ​സി​ബി ഉ​പ​യോ​ഗി​ച്ച് വ​ധി​ക്കാ​ൻ ശ്ര​മം. അ​മ്പ​ല​പ്പു​ഴ വ​ട​ക്ക് വി​ല്ലേ​ജ് ഓ​ഫീ​സ​ർ ദി​ജ​ക്കു നേ​രെ​യാ​ണ് ആ​ക്ര​മ​ണം ന​ട​ന്ന​ത്.
ഇ​ന്ന​ലെ വൈ​കി​ട്ടാ​യി​രു​ന്നു സം​ഭ​വം. അ​മ്പ​ല​പ്പു​ഴ വ​ട​ക്ക് പ​ഞ്ചാ​യ​ത്ത് 11-ാം വാ​ർ​ഡ് കാ​ക്കാ​ഴം കി​ഴ​ക്ക് ന​ട​ക്കു​ന്ന നി​ലം നി​ക​ത്ത​ൽ പ​രി​ശോ​ധി​ക്കാ​നെ​ത്തി​യ​താ​യി​രു​ന്നു വി​ല്ലേ​ജ് ഓ​ഫീ​സ​ർ. ഈ ​സ​മ​യം ജെ​സി​ബി ഉ​പ​യോ​ഗി​ച്ച് നി​ലം നി​ക​ത്ത​ൽ ന​ട​ക്കു​ക​യാ​യി​രു​ന്നു. പ​രി​ശോ​ധ​ന ന​ട​ത്താ​നെ​ത്തി​യ ത​ന്നെ ജെ​സി​ബി ഉ​പ​യോ​ഗി​ച്ച് വ​ധി​ക്കാ​ൻ ശ്ര​മി​ച്ചു​വെ​ന്നു കാ​ട്ടി വി​ല്ലേ​ജ് ഓ​ഫീ​സ​ർ അ​മ്പ​ല​പ്പു​ഴ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ പ​രാ​തി ന​ൽ​കി.