തുമ്പോളി ജംഗ്ഷനിൽ അടിപ്പാത നിർമിക്കുക: ഐക്യദാർഡ്യ ജനകീയ സംഗമവും പ്രതീക്ഷാദീപം തെളിക്കലും ഇന്ന്
1280867
Saturday, March 25, 2023 10:45 PM IST
ആലപ്പുഴ: ദേശീയപാത വികസനത്തിന്റെ ഭാഗമായി തുമ്പോളി ജംഗ്ഷനിൽ അടിപ്പാത നിർമിക്കുക എന്ന ആവശ്യവുമായി ഇന്ന് ഐക്യദാർഢ്യ ജനകീയ സംഗമവും പ്രതീക്ഷാദീപം തെളിക്കലും നടത്തും.
ഇന്നു വൈകുന്നേരം അഞ്ചിന് തുമ്പോളി പള്ളി ജംഗ്ഷനിൽനിന്ന് ആരംഭിക്കുന്ന പൊതു ജന റാലി തുമ്പോളി ഹൈവേയിൽ എത്തിച്ചേരും തുടർന്ന് ഐക്യദാർഢ്യ ജനകീയ സംഗമം നടക്കും.
സ്കൂളുകൾ, ആരാധനാലയങ്ങൾ, വിനോദ സഞ്ചാരകേന്ദ്രങ്ങൾ എന്നിവയെല്ലാമുള്ള തുമ്പോളി ഭാഗത്ത് അടിപ്പാത ഇല്ലാതെവന്നാൽ ഭാവിയിൽ വലിയ ബുദ്ധിമുട്ട് സൃഷ്ടിക്കുമെന്നാണ് നാട്ടുകാർ പറയുന്നത്.