ബ​ജ​റ്റ് നി​രാ​ശാ​ജ​ന​ക​മെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് കൃ​ഷ്ണ​കു​മാ​ർ
Saturday, March 25, 2023 10:45 PM IST
ഹ​രി​പ്പാ​ട്: ന​ഗ​ര​സ​ഭാ ബ​ജ​റ്റ് പ്ര​ഖ്യാ​പ​ന​ങ്ങ​ൾ നി​രാ​ശാ​ജ​ന​ക​മെ​ന്ന് ന​ഗ​ര​സ​ഭ പ്ര​തി​പ​ക്ഷ നേ​താ​വ്കൃ​ഷ്ണ​കു​മാ​ർ ആ​രോ​പി​ച്ചു. ഈ ​സാ​മ്പ​ത്തി​ക വ​ർ​ഷം 60 ശ​ത​മാ​നം ധ​ന​വി​നി​യോ​ഗ​മാ​ണ് ന​ട​ത്തി​യി​ട്ടു​ള്ള​ത്. മാ​ലി​ന്യ സം​സ്ക​ര​ണ​ത്തി​ലും ശു​ചി​ത്വ പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​തി​ലും ക​ഴി​ഞ്ഞ ബ​ജ​റ്റ് നി​ർ​ദ്ദേ​ശ​ങ്ങ​ൾ ന​ട​പ്പി​ലാ​ക്കാ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ല. പ്ര​ധാ​ന റോ​ഡു​ക​ൾ സ​ഞ്ചാ​ര​യോ​ഗ്യ​മാ​ക്കാ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ല.