ബാങ്ക് ജീവനക്കാരന്റെ ഭീഷണി: കയര്‍ഫാക്ടറി തൊഴിലാളി ജീവനൊടുക്കി
1280889
Saturday, March 25, 2023 11:02 PM IST
മുഹമ്മ: ബാങ്ക് ജീവനക്കാരന്റെ ഭീഷണിയെ തുടർന്ന് കയര്‍ ഫാക്ടറി തൊഴിലാളി തൂങ്ങി മരിച്ചു. കഞ്ഞിക്കുഴി പഞ്ചായത്ത് 15 ാം വാര്‍ഡില്‍ കുഞ്ഞാറുവെളി ശശി (54) ആണ് മരിച്ചത്. ശനിയാഴ്ച പുലര്‍ച്ചെയാണ് വീടിന് സമീപം തൂങ്ങി മരിച്ചനിലയില്‍ കാണപ്പെട്ടത്.
മകളുടെ വിവാഹത്തിന് ശശി അഞ്ച് ലക്ഷം രൂപ വായ്പ എടുത്തിരുന്നു. കയർ മേഖലയിലെ പ്രതിസന്ധിയെ തുടർന്നി വായ്പ തിരിച്ചടയ്ക്കാൻ കഴിഞ്ഞില്ല. വെളളിയാഴ്ച ബാങ്കില്‍ നിന്ന് ഉദ്യോഗസ്ഥന് എത്തി ശശിയെ ഭീഷണിപ്പെടുത്തിയതായി ബന്ധുക്കള്‍ പരാതിപ്പെടുന്നു.
ഇതേത്തുടര്‍ന്നാണ് രാത്രി ശശി തൂങ്ങി മരിച്ചത്. മാരാരിക്കുളം പോലീസ് കേസ് എടുത്തു. ഭാര്യ മോളി. മക്കള്‍: അഞ്ജലി,ആര്യ മരുമക്കള്‍.അഖില്‍,അജിത്ത്.