രാഹുല്‍ഗാന്ധിക്കെതിരായ നടപടി: ലോയേഴ്സ് കോണ്‍ഗ്രസ് പ്രതിഷേധിച്ചു
1281274
Sunday, March 26, 2023 10:09 PM IST
ചേര്‍ത്തല: രാഹുല്‍ഗാന്ധിയെ അയോഗ്യനാക്കിയ നടപടിക്കെതിരേ ലോയേഴ്സ് കോണ്‍ഗ്രസ് ചേര്‍ത്തല യൂണിറ്റ് പ്രതിഷേധിച്ചു. കോടതിക്കുമുന്നില്‍ നടന്ന പ്രതിഷേധം മുതിര്‍ന്ന അഭിഭാഷകന് കെ.ജെ. സണ്ണി ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് അനുരൂപ് അധ്യക്ഷനായി. ഡിസിസി ജനറല്‍ സെക്രട്ടറിമാരായ സി.ഡി. ശങ്കര്‍, സി.വി. തോമസ്, അഭിഭാഷകരായ വി.എന്‍. ശുഭാംഗന്, തോമസ് ജോസഫ്, പി.ജെ ആന്റണി, എന്‍. സുജാത തുടങ്ങിയവര്‍ പ്രസംഗിച്ചു.
ലൈഫ് സര്‍ട്ടിഫിക്കറ്റ് വിതരണം: പ്രത്യേക അദാലത്ത് നടത്തി
ആലപ്പുഴ: സ്പര്‍ശ് മുഖാന്തരം ലൈഫ് സര്‍ട്ടിഫിക്കറ്റ് നല്കാന് ബുദ്ധിമുട്ട് നേരിട്ട ആര്‍മി/നേവി/എയര്‍ ഫോഴ്സ് തുടങ്ങിയ സേനകളില്‍ നിന്നും വിരമിച്ച സൈനികര്‍ക്കും അവരുടെ വിധവകള്‍ക്കും ലൈഫ് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിനായി ജില്ല സൈനിക ക്ഷേമ ഓഫീസിന്റെ നേതൃത്വത്തിൽ ബഹുജന സ്പർശ് ഔട്ട്റീച്ച് പ്രോഗ്രാം നടത്തി.
കൺട്രോളർ ഓഫ് ഡിഫൻസ് അക്കൗണ്ട്സ് (സിഡിഎ) ചെന്നൈയുടെ നേതൃത്വത്തിൽ നടത്തിയ പരിപാടിയിൽ ഐഡിഎഎസ് അസി. കൺട്രോളർമാരായ ടി. ദിലീപ് കുമാർ, ആർ. നാരായണ പ്രസാദ്, വിംഗ് കമാൻഡർ(റിട്ട) സന്തോഷ് വി.ആർ. തുടങ്ങിയവർ പരാതികൾ പരിഗണിച്ചു.
545 പേരാണ് അദാലത്തിൽ എത്തിയത്. 327 പേരുടെ പ്രശ്നങ്ങൾ പരിഹരിച്ചു. ബാക്കിയുള്ളവ തുടർ നടപടികൾക്കായി നീക്കി. മൂന്നു ദിവസങ്ങളിലായാണ് പരിപാടി നടത്തിയത്.
ആലപ്പുഴ ഡിവൈഎസ്പി എൻ.ആർ. ജയരാജ് സൈബർ കുറ്റകൃത്യങ്ങളെക്കുറിച്ചും ഓൺലൈൻ സാമ്പത്തിക തട്ടിപ്പുകളെക്കുറിച്ചും വിശദീകരിച്ചു. സൈബർ പരാതികൾ പരിഹരിക്കുന്നതിനുള്ള പരിഹാര സംവിധാനത്തെക്കുറിച്ചും ചർച്ച ചെയ്തു.