ഇന്നസെന്‍റിന്‍റെ നിര്യാണത്തിൽ അ​നു​ശോ​ചി​ച്ചു
Monday, March 27, 2023 11:54 PM IST
ആ​ല​പ്പു​ഴ: ന​ട​നും മു​ൻ എം​പി​യു​മാ​യി​രു​ന്ന ഇ​ന്ന​സെ​ന്‍റി​ന്‍റെ നി​ര്യാ​ണ​ത്തി​ൽ കേ​ര​ള കോ​ൺ​ഗ്ര​സ് ആ​ല​പ്പു​ഴ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ജേ​ക്ക​ബ് ഏ​ബ്ര​ഹാം അ​നു​ശോ​ചി​ച്ചു. സ്വാ​ഭാ​വി​ക ന​ർ​മം കൊ​ണ്ട് മ​ല​യാ​ളി​യു​ടെ മ​നം ക​വ​ർ​ന്ന അ​തു​ല്യ ന​ട​നാ​ണ് ഇ​ന്ന​സെ​ന്‍റെ​ന്ന് അ​ദ്ദേ​ഹം പ​റ‍​ഞ്ഞു.
ആ​ല​പ്പു​ഴ: അ​നു​ഗൃ​ഹീ​ത ന​ട​നും ജ​ന​പ്ര​തി​നി​ധി​യു​മാ​യി​രു​ന്ന ഇ​ന്ന​സെ​ന്‍റി​ന്‍റെ നി​ര്യാ​ണ​ത്തി​ൽ കേ​ര​ള കോ​ൺ​ഗ്ര​സ്‌-എം ​ജി​ല്ലാ ക​മ്മി​റ്റി അ​ടി​യ​ന്തര യോ​ഗം അ​നു​ശോ​ചി​ച്ചു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് വി.​സി. ഫ്രാ​ൻ​സീ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി.ടി. ജോ​സ​ഫ്, ജേ​ക്ക​ബ് തോ​മ​സ് അ​രി​കു​പു​റം, ജെ​ന്നിം​ഗ്സ് ജേ​ക്ക​ബ്, എം. എ​സ്. നൗ​ഷാ​ദ് അ​ലി, ടി. ​കു​ര്യ​ൻ, ഷീ​ൻ സോ​ള​മ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.
ആ​ല​പ്പു​ഴ: അ​ര​നൂ​റ്റാ​ണ്ട് കാ​ലം മ​ല​യാ​ള സി​നി​മ​യി​ൽ ഹാ​സ്യ​ത്തി​ന്‍റെ വ​സ​ന്തം സൃ​ഷ്ടി​ച്ച അ​നു​ഗ്ര​ഹീ​ത ന​ട​നും ജ​ന​പ്ര​തി​നി​ധി​യു​മാ​യി​രു​ന്ന ഇ​ന്ന​സെ​ന്‍റി​ന്‍റെ നി​ര്യാ​ണ​ത്തി​ൽ കേ​ര​ള കോ​ൺ​ഗ്ര​സ്-എം സം​സ്കാ​രം വേ​ദി ആ​ല​പ്പു​ഴ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പ്ര​ദീ​പ്‌ കൂ​ട്ടാ​ല അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി.

പ്ര​തി​ഷേ​ധി​ച്ചു

മ​ങ്കൊ​മ്പ്: എ​ഐ​വൈ​എ​ഫ് ദേ​ശീ​യ സെ​ക്ര​ട്ട​റി​ റോ​ഷ​ൻ കു​മാ​ർ സി​ൻ​ഹ​യെ ജ​യി​ലി​ൽ അ​ട​ച്ച കേ​ന്ദ്രസ​ർ​ക്കാ​ർ ന​ട​പ​ടി​ക്കെ​തി​രേ എ​ഐ​വൈ​എ​ഫ് കു​ട്ട​നാ​ട് മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ങ്കൊ​മ്പ് ജം​ഗ്ഷ​നി​ൽ പ്ര​തി​ഷേ​ധ​പ്ര​ക​ട​നം ന​ട​ത്തി. എ​ഐ​വൈ​എ​ഫ് ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് എം.​ സ​ന്തോ​ഷ് കു​മാ​ർ സ​മ​രം ഉ​ദ്ഘാ​ട​നം ചെ​യ്തു.