വി​ല്ലേ​ജാ​ഫീ​സ് ഉ​ദ്ഘാ​ട​നം
Tuesday, March 28, 2023 11:08 PM IST
മാ​ന്നാ​ർ: റ​വ​ന്യുവ​കു​പ്പി​ൽ വി​ല്ലേ​ജ് ഓ​ഫീ​സു​ക​ൾ മു​ത​ൽ റ​വ​ന്യു ക​മ്മീ​ഷ​ണ​റേ​റ്റ് വ​രെ​യു​ള്ള എ​ല്ലാ ഓ​ഫീ​സു​ക​ളും സ​മ്പൂ​ർ​ണ​മാ​യി ഡി​ജി​റ്റ​ൽ​വ​ത്ക​രി​ച്ചു വ​രി​ക​യാ​ണെ​ന്ന് റ​വ​ന്യു മ​ന്ത്രി കെ.​ രാ​ജ​ൻ. പാ​ണ്ട​നാ​ട് സ്മാ​ർ​ട്ട് വി​ല്ലേ​ജ് ഓ​ഫീ​സ് കെ​ട്ടി​ടം ഉ​ദ്‌​ഘാ​ട​നം ചെ​യ്തു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.
2021ൽ ​ആ​രം​ഭി​ച്ച ഡി​ജി​റ്റ​ലൈ​സേ​ഷ​ൻ പ്ര​ക്രി​യ സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ർ​ത്തി​യാ​ക്കും. ജി​ല്ല​യെ ഉ​ട​ൻ ത​ന്നെ സ​മ്പൂ​ർ​ണ ഇ- ​ജി​ല്ല​യാ​യി പ്ര​ഖ്യാ​പി​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. മ​ന്ത്രി സ​ജി ചെ​റി​യാ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി​ഡ​ബ്ള്യു​ഡി കെ​ട്ടി​ടം വി​ഭാ​ഗം എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നിയ​ർ ഐ. ​റം​ല ബീ​വി റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. ജി​ല്ലാ ക​ള​ക്ട​ർ ഹ​രി​ത വി.​ കു​മാ​ർ, എഡിഎം എ​സ്‌.​ സ​ന്തോ​ഷ് കു​മാ​ർ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജി​ബി​ൻ പി.​ വ​ർ​ഗീ​സ്, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്‍റ് ജ​യി​ൻ ജി​നു ജേ​ക്ക​ബ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.