ഡിഡി ഓഫീസ് മാർച്ചും ധർണയും
1281890
Tuesday, March 28, 2023 11:08 PM IST
ആലപ്പുഴ: കെപിഎസ്ടിഎ സംസ്ഥാന ഭാരവാഹികൾ സെക്രട്ടറിയേറ്റ് പടിക്കൽ നടത്തിയ സത്യഗ്രഹ സമരത്തിന് അനുഭാവം പ്രകടിപ്പിച്ചു ആലപ്പുഴ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഡിഡി ഓഫീസിനു മുന്നിൽ മാർച്ചും ധർണയും നടത്തി. അധ്യാപക നിയമനങ്ങൾ അംഗീകരിക്കുക, ഫിക്സേഷൻ നടപടികൾ പൂർത്തിയാക്കുക, ഭിന്നശേഷി വിഷയത്തിലെ തടസം നീക്കുക, പ്രൈമറി അധ്യാപകർക്ക് സ്കെയിൽ അനുവദിക്കുക ഉച്ചഭക്ഷണത്തിന്റെ കുടിശിക മുഴുവൻ വിതരണം ചെയ്യുകയും തുക വർധിപ്പിക്കുകയും ചെയ്യുക, ഹയർ സെക്കൻഡറി അധ്യാപകരെ പിരിച്ചുവിടാനുള്ള നടപടി പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു മാർച്ചും ധർണയും നടന്നത്.
സംസ്ഥാന നിർവാഹ സമിതി അംഗം ജോൺ ബോസ്കോ സമ്മേളനം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ.എൻ. അശോക് കുമാർ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ഇ.ആർ. ഉദയകുമാർ, സംസ്ഥാന നിർവാഹസമിതി അംഗങ്ങളായ കെ.ഡി. അജിമോൻ, മിനി മാത്യു, കെ. രഘുകുമാർ, ബിനോയി വർഗീസ്, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ വി.ആർ. ജോഷി , ശ്രീഹരി വി., ജില്ലാ ട്രഷറർ ബിജു തണൽ, പ്രിയ ജേക്കബ്, എം. മനോജ്, ആർ. തനുജ, എസ്. അമ്പിളി, പ്രകാശ് തോമസ്, ജോൺ ബ്രിട്ടോ, രാജേഷ് കുമാർ തുടങ്ങിയവർ പ്രസംഗിച്ചു.