ഏപ്രില്‍ ഒന്ന് യുഡിഎഫിന് കരിദിനം
1282100
Wednesday, March 29, 2023 10:27 PM IST
ആലപ്പുഴ: സംസ്ഥാന സർക്കാരിന്റെ ബജറ്റിലെ നിര്‍ദേശങ്ങള്‍ നടപ്പിലാക്കുന്ന ഏപ്രില്‍ ഒന്ന് കരിദിനമായി ആചരിക്കാന്‍ യുഡിഎഫ് തീരുമാനിച്ചു. ബജറ്റ് നിര്‍ദേശപ്രകാരം ഒരാൾക്ക് 40 രൂപയുടെ അധികഭാരമാണ് അനുഭവപ്പെടുക. ഭയാനകമായ വിലക്കയറ്റമാണ് ഇതുമൂലം ഉണ്ടാകുന്നത്. ഇതില്‍ പ്രതിഷേധിച്ചു ഏപ്രില്‍ ഒന്നിന് എല്ലാ ജില്ലാ, നിയോജക മണ്ഡലം കേന്ദ്രങ്ങളില്‍ കറുത്ത കൊടിയേന്തി പകല്‍ 11ന് പന്തം കൊളുത്തി പ്രകടനം നടത്താന്‍ യുഡിഎഫ് ജില്ലാ കമ്മിറ്റി തീരുമാനിച്ചു. അന്നേദിവസം എല്ലാ പഞ്ചായത്ത് കേന്ദ്രങ്ങളിലും പ്രതിഷേധ പ്രകടനം സംഘടിപ്പിക്കുമെന്ന് ചെയര്മാന് സി.കെ. ഷാജിമോഹനും കണ്‍വീനര്‍ ബി. രാജശേഖരനും അറിയിച്ചു.