ചേലൊത്ത ചേർത്തല പദ്ധതി: രണ്ടു വാര്‍ഡുകള്‍കൂടി പദവി നേടി
1282108
Wednesday, March 29, 2023 10:29 PM IST
ചേര്‍ത്തല: നഗരത്തെ മാലിന്യമുക്തമാക്കാനുള്ള തീവ്രയജ്ഞത്തിന്റെ ഭാഗമായി നഗരസഭ ആവിഷ്കരിച്ച് നടപ്പിലാക്കുന്ന ചേലൊത്ത ചേർത്തല പരിപാടിയിൽ രണ്ടു വാർഡുകൾ കൂടി സമ്പൂർണ ശുചിത്വ പദവി കൈവരിച്ചു.
ഏഴ്, 23 എന്നീ വാർഡുകളാണ് സമ്പൂർണ ശുചിത്വ വാർഡുകളായി പ്രഖ്യാപിക്കപ്പെട്ടത്. 23-ാം വാർഡ് ശുചിത്വ പ്രഖ്യാപനം കരുവ സ്കൂളിൽ ചെയർപേഴ്സൺ ഷേർളി ഭാർഗവൻ നിർവഹിച്ചു. വൈസ് ചെയർമാൻ ടി.എസ്. അജയകുമാർ അധ്യക്ഷത വഹിച്ചു. നഗരസഭ കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് പി. ഉണ്ണികൃഷ്ണൻ ബയോബിൻ വിതരണ ഉദ്ഘാടനം നിർവഹിച്ചു. ഏഴാം വാർഡിന്റെ ശുചിത്വ പ്രഖ്യാപനം നെടുമ്പ്രക്കാട് യുപി സ്കൂളിൽ പിന്നാക്ക വികസന കോർപറേഷൻ ചെയർമാൻ കെ. പ്രസാദ് നിർവഹിച്ചു. കാഥികൻ മുതുകുളം സോമനാഥ് ബയോബിൻ വിതരണ ഉദ്ഘാടനം നിർവഹിച്ചു.
ലിസി ടോമി ശുചിത്വ രേഖ ഏറ്റുവാങ്ങി. 32, 24, അഞ്ച്, എട്ട് എന്നീ വാർഡുകൾ ഇതിനു മുൻപ് സമ്പൂർണ ശുചിത്വ വാർഡായി പ്രഖ്യാപിച്ചിരുന്നു.