മാന്നാർ: ഓൾ കേരള ഫോട്ടോഗ്രഫേഴ്സ് അസോസിയേഷൻ സ്ഥാപക പ്രസിഡന്റ് ജോസഫ് ചെറിയാൻ അനുസ്മരണവും ഐഡി കാർഡ് വിതരണവും നടന്നു. ചെങ്ങന്നൂർ മേഖലയുടെ നേതൃത്വത്തിൽ നടന്ന അനുസ്മരണം അനിൽ എസ്. അമ്പിളി ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡന്റ് സാം ജീവ അധ്യക്ഷതവഹിച്ചു. ജോസഫ് ചെറിയാൻ അനുസ്മരണം ജില്ലാ എക്സിക്യൂട്ടീവ് അംഗം കെ.ജി. മുരളിയും നേതൃത്വ പരിശീലന ക്ലാസ് സംസ്ഥാന സ്വാശ്രയ സംഘം കോ-ഓർഡിനേറ്റർ ബി.ആർ. സുദർശനനും നടത്തി.