ഭിന്നശേഷി സൗഹൃദ ഉപകരണങ്ങൾ വിതരണം ചെയ്തു
1282117
Wednesday, March 29, 2023 10:31 PM IST
അമ്പലപ്പുഴ: സമഗ്രശിക്ഷ കേരള ബ്ലോക്ക് റിസോഴ്സ് സെന്റർ ഭിന്നശേഷി സൗഹൃദ ഉപകരണങ്ങൾ വിതരണം ചെയ്തു. ഭിന്നശേഷി കുട്ടികൾക്കായി ഇലക്ട്രോണിക് വീൽചെയർ, ഓരോ കുട്ടികൾക്കും ആവശ്യമായ സഹായ ഉപകരണങ്ങൾ എന്നിവയാണ് വിതരണം ചെയ്തത്. കെ.കെ. കുഞ്ചുപിള്ള സ്കൂളിലെ ഹയർ സെക്കൻഡറി വിദ്യാഥിനിക്ക് ഇലക്ട്രോണിക് വീൽചെയർ നൽകി എച്ച്. സലാം എംഎൽഎ ഉദ്ഘാടനം നിർവഹിച്ചു.
അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് പ്രസിഡന്റ് ശോഭാ ബാലൻ അധ്യക്ഷയായി. പി. രമേശൻ, അപർണ സുരേഷ്, മനോജ് കുമാർ, എസ്. സുമാദേവി, ജി. സുമംഗലി, കെ. രാജു എന്നിവർ പ്രസംഗിച്ചു.