ചേ​ര്‍​ത്ത​ല ന​ഗ​ര​സ​ഭ​യി​ല്‍ വി​ജി​ല​ന്‍​സ് പ​രി​ശോ​ധ​ന
Wednesday, March 29, 2023 10:31 PM IST
ചേ​ര്‍​ത്ത​ല: ചേ​ര്‍​ത്ത​ല ന​ഗ​ര​സ​ഭ​യി​ല്‍ കോ​വി​ഡ് കാ​ല​ത്ത് ന​ട​ത്തി​യ സി​എ​ഫ്എ​ല്‍​ടി​സി​ക​ളു​ടെ പ്ര​വ​ര്‍​ത്ത​ന​ത്തെക്കുറി​ച്ചു​യ​ര്‍​ന്ന പ​രാ​തി​ക​ളി​ല്‍ വി​ജി​ല​ന്‍​സ് പ​രി​ശോ​ധ​ന ന​ട​ത്തി. ക​ഴി​ഞ്ഞദി​വ​സ​മാ​ണ് ജി​ല്ല​യി​ലെ വി​ജി​ല​ന്‍​സ് സം​ഘം ചേ​ര്‍​ത്ത​ല ന​ഗ​ര​സ​ഭ​യി​ലെ​ത്തി രേ​ഖ​ക​ള്‍ പ​രി​ശോ​ധി​ച്ച​ത്. ഭ​ക്ഷ​ണം വി​ത​ര​ണം ചെ​യ്ത​തി​ല​ട​ക്കം ഗു​രു​ത​ര​മാ​യ ക്ര​മ​ക്കേ​ടു​ക​ള്‍ ന​ട​ന്ന​താ​യി വി​മ​ര്‍​ശ​ന​മു​യ​ര്‍​ന്നി​രു​ന്നു.

ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പ​രി​ശോ​ധ​ന. ക​ഴി​ഞ്ഞ ന​ഗ​ര​സ​ഭ​യു​ടെ അ​വ​സാ​ന ഘ​ട്ട​ത്തി​ലും പു​തി​യ ഭ​ര​ണസ​മി​തി​യു​ടെ ആ​ദ്യ​ഘ​ട്ട​ത്തി​ലു​മാ​യാ​ണ് സി​എ​ഫ്എ​ല്‍​ടി​സി​ക​ള്‍ പ്ര​വ​ര്‍​ത്തി​പ്പി​ച്ച​ത്. ചു​മ​ത​ല​യു​ണ്ടാ​യി​രു​ന്ന ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ഇ​ട​പാ​ടു​ക​ള്‍​ക്കെ​തി​രേ​യാ​ണ് പ​രാ​തി​ക​ള്‍ ഉ​യ​ര്‍​ന്ന​ത്.