നാണയം വിതരണംചെയ്ത് പ്രതിഷേധിച്ചു
1283229
Saturday, April 1, 2023 10:53 PM IST
ആലപ്പുഴ: ബജറ്റ് നിർദേശ പ്രകാരം പെട്രോൾ, ഡീസലിന് ഏർപ്പെടുത്തിയ രണ്ട് ഇന്ധന സെസിനെതിരേ യൂത്ത് കോൺഗ്രസ് അമ്പലപ്പുഴ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ രണ്ടുരൂപ നാണയത്തുട്ടുകൾ വിതരണം ചെയ്തു പ്രതിഷേധിച്ചു. ജനറൽ ആശുപത്രി ജംഗ്ഷനിലെ പെട്രോൾ പമ്പിനു മുന്നിൽ നടന്ന പ്രതിഷേധ സമരം കെപിസിസി ജനറൽ സെക്രട്ടറി എ.എ. ഷുക്കൂർ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് കെ. നൂറുദീൻ കോയ അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് പ്രസിഡന്റ് ടി.എ. ഹാമിദ്,റഹിം വെറ്റക്കാരൻ ജി. ജിനേഷ്, എ.ആർ. കണ്ണൻ,നിസാർ വെള്ളാപ്പള്ളി തുടങ്ങിയവർ നേതൃത്വം നൽകി.
കരിദിനം ആചരിച്ചു
തുറവൂർ: യു ഡി എഫ് അരൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരം കരിദിനമായി ആചരിച്ചു. കുത്തിയതോട്ടിൽ നടന്ന പന്തം കൊളുത്തി പ്രകടനത്തിന് നേതാക്കളായ കെ. അജിത് കുമാർ, മാത്യു വല്ലയിൽതോട്, പി. ശശിധരൻ, യു ഡി എഫ് നിയോജക മണ്ഡലം ചെയർമാൻ പി. കെ. ഫസലുദീൻ, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ദിലീപ് കണ്ണാടൻ, ഡി സി സി ജനറൽ സെക്രട്ടറി അഡ്വ. കെ. ഉമേശൻ, യു ഡി എഫ് കൺവീനർ അസീസ് പായിക്കാട് തുടങ്ങിയവർ നേതൃത്വം നൽകി.