മാർച്ചും ധർണയും നടത്തി
1283240
Saturday, April 1, 2023 10:56 PM IST
ആലപ്പുഴ: എയർ ഇന്ത്യ ചാർജ് വാർധനവിനും ഗൾഫ് സർവീസുകൾ നിർത്തലാക്കിയതിനും കേന്ദ്ര സർക്കാരിന്റെ പ്രവാസികളോടുള്ള അവഗണയിലും പ്രതിഷേധിച്ച് കേരള പ്രവാസി സംഘം സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനം അനുസരിച്ച് ആലപ്പുഴ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ബിഎസ്എൻഎൽ ഓഫീസ് മാർച്ചും ധർണയും നടത്തി.
നിലവിൽ ഉത്സവ സീസൺ പ്രമാണിച്ച് 15000 രൂപയുണ്ടായിരുന്ന വിമാന ചാർജ് മൂന്ന് ഇരട്ടിയായി 45000 രൂപയായി വർധിപ്പിക്കുകയും ഗൾഫ് മേഖലയിലേക്കുള്ള സർവീസുകൾ നിർത്തലാക്കുകയും ചെയ്തു. വിമാന കമ്പനികൾ ഇത്തരം തീവട്ടിക്കൊള്ള നടത്തുമ്പോൾ കേന്ദ്ര ഗവൺമെന്റും വ്യോമയാന വകുപ്പും ഒരിടപെടലും നടത്തുന്നില്ല.
പ്രതിഷേധ സമരം സിപിഎം ജില്ലാ സെക്രട്ടറി ആർ. നാസർ ഉദ്ഘാടനം ചെയ്തു. പ്രവാസി സംഘം ജില്ലാ പ്രസിഡന്റ് പി.ടി. മഹേന്ദ്രൻ അധ്യക്ഷത വഹിച്ചു.