അ​മി​ത​മാ​യി ആ​ളെ ക​യ​റ്റി​യ ബോ​ട്ട് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു
Thursday, May 25, 2023 10:55 PM IST
ആ​ല​പ്പു​ഴ: അ​മി​ത​മാ​യി ആ​ളെ ക​യ​റ്റി​യ​തി​ന് ബോ​ട്ട് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ആ​ല​പ്പു​ഴ ബോ​ട്ട് ജെ​ട്ടി​യി​ലാ​ണ് സം​ഭ​വം. ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത് എ​ബ​ന​സ​ര്‍ എ​ന്ന ബോ​ട്ട്. 30 പേ​രെ ക​യ​റ്റേ​ണ്ട ബോ​ട്ടി​ല്‍ തി​രു​കി​ക്ക​യ​റ്റി​യ​ത് 68 പേ​രെ​യാ​ണ്.
തു​റ​മു​ഖ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ മി​ന്ന​ല്‍ പ​രി​ശോ​ധ​ന​യി​ലാ​ണ് ന​ട​പ​ടി. ബോ​ട്ട് അ​ടു​പ്പി​ക്കാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ട​പ്പോ​ള്‍ ജീ​വ​ന​ക്കാ​ര്‍ എ​തി​ര്‍​ത്തു. തു​ട​ര്‍​ന്ന് ടൂ​റി​സം പോ​ലീ​സി​നെ വി​ളി​ച്ചു വ​രു​ത്തു​ക​യാ​യി​രു​ന്നു. ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത ബോ​ട്ട് തു​റ​മു​ഖ വ​കു​പ്പി​ന്‍റെ യാ​ര്‍​ഡി​ലേ​ക്ക് മാ​റ്റി​യി​ട്ടു​ണ്ട്.