വൈ​ദി​ക സ​മ്മേ​ള​നം സ​മാ​പി​ച്ചു
Thursday, May 25, 2023 11:01 PM IST
പ​രു​മ​ല: സ്‌​നേ​ഹ​ത്തി​നു​വേ​ണ്ടി​യു​ള്ള പോ​രാ​ട്ട​ത്തി​ല്‍ വൈ​ദി​ക​ര്‍ മു​ന്‍​നി​ര​യി​ലു​ണ്ടാ​ക​ണ​മെ​ന്ന് ബ​സേ​ലി​യോ​സ് മാ​ർ​ത്തോ​മ്മ മാ​ത്യൂ​സ് ത്രി​തീ​യ​ൻ കാ​തോ​ലി​ക്കാ ബാ​വ പ​റ​ഞ്ഞു. മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സ​ഭാ ആ​ഗോ​ള വൈ​ദി​ക സ​മ്മേ​ള​ന​ത്തിന്‍റെ സ​മാ​പ​ന​ത്തി​ൽ പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു കാ​തോ​ലി​ക്കാ ബാ​വ.
പ​രി​മി​തി​ക​ളെ​ക്കു​റി​ച്ച് പ​രാ​തി​യി​ല്ലാ​തെ അ​വ​ര്‍ പ്ര​വ​ര്‍​ത്തി​ക്ക​ണം. രാ​ജ്യ​ത്തെ ജാ​തി​മ​ത ചി​ന്ത​ക​ള്‍​ക്ക​തീ​ത​മാ​യി ഒ​രു കു​ടും​ബ​മാ​യി ക​ണ്ടു​കൊ​ണ്ടാ​യി​രി​ക്ക​ണം വൈ​ദി​ക​ര്‍ പ്ര​വ​ര്‍​ത്തി​ക്കേ​ണ്ട​ത്. മ​നു​ഷ്യ​രാ​യി​ട്ടു​ള്ള​വ​രെ​യെ​ല്ലാം നാം ​സ്വ​ന്തം സ​ഹോ​ദ​ര​ങ്ങ​ളാ​യി കാ​ണേ​ണ്ട​താ​ണെ​ന്നും കാ​തോ​ലി​ക്കാ ബാ​വാ പ​റ​ഞ്ഞു.
ഡോ. ​ബി​ജു ജേ​ക്ക​ബ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഡോ.​ മാ​ത്യൂ​സ് മാ​ര്‍ തി​മോ​ത്തി​യോ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മ​ല​ങ്ക​ര സ​ഭാ ഗു​രു​ര​ത്‌​നം ഫാ.​ഡോ.​ടി.​ജെ. ജോ​ഷ്വാ, ഫാ.​ഡോ. നൈ​നാ​ന്‍ വി. ​ജോ​ര്‍​ജ്, ഫാ. ​മാ​ത്യു വ​റു​ഗീ​സ്, അ​ഡ്വ. ബി​ജു ഉ​മ്മ​ന്‍, ഫാ. ​സ്‌​പെ​ന്‍​സ​ര്‍ കോ​ശി, ഫാ. ​ചെ​റി​യാ​ന്‍ ടി. ​സാ​മു​വ​ല്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. വി​ര​മി​ച്ച വൈ​ദി​ക​രെ​യും മി​ക​ച്ച നേ​ട്ട​ങ്ങ​ള്‍ കൈ​വ​രി​ച്ച വൈ​ദി​ക​രെ​യും ച​ട​ങ്ങി​ല്‍ ആ​ദ​രി​ച്ചു.