ര​ണ്ടു മാ​സ​ത്തി​ന​കം കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ക്ക​ണം: മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ
Sunday, May 28, 2023 2:06 AM IST
ആ​ല​പ്പു​ഴ: ഭി​ന്ന​ശേ​ഷി​ക്കാ​ര​നാ​യ യു​വാ​വി​നെ വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു ക​യ​റി മ​ർദിച്ച​താ​യു​ള്ള പ​രാ​തി​യി​ൽ അ​ന്വേ​ഷ​ണം പൂ​ർ​ത്തി​യാ​ക്കി ര​ണ്ടു മാ​സ​ത്തി​ന​കം കു​റ്റ​പ​ത്രം കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ക്ക​ണ​മെ​ന്ന് മ​നു​ഷ്യാ​വ​കാ​ശ ക​മ്മി​ഷ​ൻ.

ചെ​ങ്ങ​ന്നൂ​ർ ഡി​വൈ​എ​സ്പി​ക്കാ​ണ് ക​മ്മീ​ഷ​ൻ അം​ഗം വി.​കെ.​ ബീ​നാ​കു​മാ​രി നി​ർദേ​ശം ന​ൽ​കി​യ​ത്. മ​തി​യാ​യ തെ​ളി​വു​ക​ൾ പ​രാ​തി​ക്കാ​ര​ന് കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ക്കാ​മെ​ന്നും ക​മ്മീ​ഷ​ൻ ഉ​ത്ത​ര​വി​ൽ പ​റ​ഞ്ഞു.

പ​ള്ളി​ക്ക​ൽ ക​ള​രി​ക്ക​ൽ കി​ഴ​ക്ക​തി​ൽ യോ​ഹ​ന്നാ​ൻ പാ​പ്പി സ​മ​ർ​പ്പി​ച്ച പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി. ത​ന്‍റെ മ​ക​നെ ശി​ശു​പാ​ല​ൻ, സു​മേ​ഷ്, വി​ശ്വം​ഭ​ര​ൻ എ​ന്നി​വ​ർ 2022 ഏ​പ്രി​ൽ മൂന്നിന് ​മ​ർ​ദിച്ചെ​ന്നാ​ണു പ​രാ​തി.

മ​ക​ൻ ഭി​ന്ന​ശേ​ഷി​ക്കാ​ര​നാ​ണ്. അ​യ​ൽ​വാ​സി​യെ അസഭ്യം പറഞ്ഞെന്ന് ആ​രോ​പി​ച്ചാ​യി​രു​ന്നു മ​ർ​ദനം. യു​വാ​വി​നെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഭി​ന്നശേ​ഷി അ​വ​കാ​ശ​നി​യ​മ​പ്ര​കാ​ര​വും എ​തി​ർ​ക​ക്ഷി​ക​ൾ​ക്കെ​തി​രേ കേ​സെ​ടു​ത്തി​ട്ടു​ണ്ടെ​ന്ന് ചെ​ങ്ങ​ന്നൂ​ർ ഡി​വൈ​എ​സ്പി ക​മ്മീ​ഷ​നെ അ​റി​യി​ച്ചു.