കറവപ്പശു​ക്ക​ൾ ച​ത്ത നി​ല​യി​ൽ
Sunday, May 28, 2023 2:12 AM IST
മാ​ന്നാ​ർ: തൊ​ഴു​ത്തി​ൽ ക​റ​വപ്പശു​ക്ക​ൾ ച​ത്ത നി​ല​യി​ൽ. ചെ​ന്നി​ത്ത​ല ചെ​റു​കോ​ൽ പ​ടി​ഞ്ഞാ​റ് ശു​ഭാ​ല​യ​ത്തി​ൽ (മു​ണ്ടു​കാ​ട്ടി​ൽ) ശ്രീ​കു​മാ​റിന്‍റെ പ്ര​സ​വി​ച്ച ര​ണ്ടു പ​ശു​ക്ക​ളാ​ണ് തൊഴുത്തി​ൽ ച​ത്തനിലയിൽ കാണപ്പെട്ടത്.

രാ​ത്രി​യി​ൽ ശ്രീ​കു​മാ​ർ തീ​റ്റ​യും വെ​ള്ള​വും കൊ​ടു​ത്ത് പോ​യ​പ്പോ​ഴും പ​ശു​ക്ക​ൾ​ക്ക് യാ​തൊ​രു​ ഭാ​വ​വ്യ​ത്യാ​സ​ങ്ങ​ളും ഇ​ല്ലാ​യി​രു​ന്നു. ക​ഴി​ഞ്ഞ മു​പ്പ​തു വ​ർ​ഷ​മാ​യി പ​ശു​വി​നെ വ​ള​ർ​ത്തി കു​ടും​ബം പു​ല​ർ​ത്തി​യി​രു​ന്ന ഈ ​കു​ടും​ബ​ത്തി​ന്‍റെ ഏ​ക​ ആ​ശ്ര​യ​മാ​യി​രു​ന്നു ര​ണ്ടു ക​റ​വ പ​ശു​ക്ക​ളും.
വാ​ർ​ഡ് മെ​മ്പ​ർ ഗോ​പ​ൻ ചെ​ന്നി​ത്ത​ല​യെ വി​വ​ര​മ​റി​യി​ച്ച തി​നെത്തുട​ർ​ന്ന് ചെ​ന്നി​ത്ത​ല വെ​റ്ററി​ന​റി ഡോ​ക്ട​ർ പ്രി​ൻ​സ്മോ​ൻ സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി​യെ​ങ്കി​ലും മ​ര​ണകാ​ര​ണ​ങ്ങ​ൾ​ ക​ണ്ടു​പി​ടി​ക്കാ​ൻ സാ​ധി​ച്ചി​ല്ല.