ബ​സി​ല്‍ മാ​ല​മോ​ഷ​ണം: ആ​ന്ധ്ര​സ്വ​ദേ​ശി​നി​ക​ൾ പി​ടി​യി​ൽ
Sunday, May 28, 2023 2:12 AM IST
ചേ​ർ​ത്ത​ല: സ്വ​കാ​ര്യ ബ​സ് യാ​ത്ര​യ്ക്കി​ടെ വ​യോ​ധി​ക​യു​ടെ സ്വ​ർ​ണ​മാ​ല പൊ​ട്ടി​ച്ചെ​ടു​ത്ത ആ​ന്ധ്ര സ്വ​ദേ​ശി​ക​ളാ​യ സ്ത്രീ​ക​ളെ യാ​ത്ര​ക്കാ​രു​ടെ സ​ഹാ​യ​ത്തോ​ടെ പോ​ലീ​സ് പി​ടി​കൂ​ടി. തി​രു​പ്പൂ​ർ ചെ​ട്ടി​പ്പാ​ള​യം കോ​വി​ൽ വ​ള​വ് ഡോ​ർ ന​മ്പ​ർ 13ൽ ​താ​മ​സി​ക്കു​ന്ന ദേ​വി (39), ശി​വ (36) എ​ന്നി​വ​രെ​യാ​ണ് പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്.

ഇ​ന്ന​ലെ രാ​വി​ലെ കോ​ട്ട​യ​ത്തു​നി​ന്നു ചേ​ർ​ത്ത​ല​യ്ക്കു സ​ർ​വീ​സ് ന​ട​ത്തി​യ സ്വ​കാ​ര്യ ബ​സി​ൽ യാ​ത്ര ചെ​യ്ത വാ​ര​നാ​ട് കു​പ്പ​ക്കാ​ട്ടി​ൽ ദേ​വ​കി​യു​ടെ (72) സ്വ​ർ​ണ​മാ​ല​യാ​ണ് ഇ​വ​ർ പൊ​ട്ടി​ച്ചെ​ടു​ത്ത​ത്. മാ​ല പൊ​ട്ടി​ച്ച​ത് പെ​ട്ടെ​ന്നു ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​തോ​ടെ ദേ​വ​കി മ​റ്റു യാ​ത്ര​ക്കാ​രോ​ടു വി​വ​രം പ​റ​യു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് യാ​ത്ര​ക്കാ​രു​ടെ സ​ഹാ​യ​ത്തോ​ടെ ഇ​രു​വ​രെ​യും പി​ടി​കൂ​ടി ചേ​ർ​ത്ത​ല പോ​ലീ​സി​ൽ വി​വ​രം അ​റി​യി​ച്ചു. പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി ഇ​രു​വ​രെ​യും അ​റ​സ്റ്റ് ചെ​യ്തു കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.