‘ഉ​പ​ഭോ​ക്തൃ അ​വ​കാ​ശ​ങ്ങ​ൾ സം​ര​ക്ഷി​ക്ക​പ്പെ​ട​ണം’
Monday, May 29, 2023 9:45 PM IST
അ​മ്പ​ല​പ്പു​ഴ: എ​ല്ലാ രം​ഗ​ങ്ങ​ളി​ലും ഉ​പ​ഭോ​ക്താ​ക്ക​ൾ ചൂ​ഷ​ണ​ത്തി​നു വി​ധേ​യ​മാ​കു​ക​യാ​ണെ​ന്നും ബോ​ധ​വ​ത്കര​ണ​ത്തോ​ടു​കൂ​ടി മാ​ത്ര​മേ ഉ​പ​ഭോ​ക്താ​ക്ക​ളെ പൗ​ര​ബോ​ധമുള്ള​വ​രാ​യും നി​യ​മ ബോ​ധ​മു​ള്ള​വ​രാ​യും വ​ള​ർ​ത്തി​യെ​ടു​ക്കാ​ൻ സാ​ധി​ക്കു​ക​യു​ള്ളൂ വെന്നും ഗാ​ന്ധി​യ​ൻ ദ​ർ​ശ​ന വേ​ദി ചെ​യ​ർ​മാ​ൻ ബേ​ബി പാ​റ​ക്കാ​ട​ൻ. ക​ൺ​സ്യൂ​മേ​ഴ്സ് സം​ര​ക്ഷ​ണ സ​മി​തിയു​ടെ അ​ഭി​മു​ഖ്യ​ത്തി​ൽ പാ​യ​ൽ​കു​ള​ങ്ങ​ര എ​കെഡി ​എ​സ് 186 ന​മ്പ​ർ ഹാ​ളി​ൽ കൂ​ടി​യ ഉ​പ​ഭോ​ക്തൃ സെ​മി​നാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. സം​സ്ഥാ​ന ചെ​യ​ർ​മാ​ൻ ഹ​ക്കീം എം.​കെ. മു​ഹ​മ്മ​ദ് രാ​ജാ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​പി.​എ​സ്. സു​രേ​ഷ് കു​മാ​ർ, വൈ .​അ​ഫ്സ​ൽ, ജോ​ർ​ജ് കോ​ശി, എ​സ് സു​രേ​ന്ദ്ര​ൻ എ​ന്നി​വ​ർ പ്രസംഗിച്ചു.