ഐ​എം​എ​സി​ല്‍ ത്രി​ത്വൈ​ക ആ​രാ​ധ​ന മൂ​ന്നി​ന്
Wednesday, May 31, 2023 2:17 AM IST
ആ​ല​പ്പു​ഴ: പ​റ​വൂ​ര്‍ ഐ​എം​എ​സ് ധ്യാ​ന​ഭ​വ​ന്‍റെ​യും ഹോം​മി​ഷ​ന്‍ പ്രീ​ച്ചിം​ഗ് മി​നി​സ്ട്രി​യു​ടെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ല്‍ ജൂ​ണ്‍ മൂ​ന്നി​ന് ത്രി​ത്വൈ​ക ആ​രാ​ധ​ന ന​ട​ത്തു​ം. രാ​വി​ലെ ഒ​മ്പ​തി​ന് ആ​ല​പ്പു​ഴ ബി​ഷ​പ് ഡോ. ​ജ​യിം​സ് ആ​നാ​പ​റ​മ്പി​ല്‍ അ​നു​ഗ്ര​ഹ​പ്ര​ഭാ​ഷ​ണം ന​ട​ത്തും.

ഫാ. ​ഷാ​ജി തു​മ്പേ​ച്ചി​റ​യി​ല്‍ വ​ച​ന​പ്ര​ഘോ​ഷ​ണം ന​ട​ത്തും. ഫാ. ​എ​ഡ്വേ​ര്‍​ഡ് പു​ത്ത​ന്‍​പു​ര​യ്ക്ക​ല്‍, ആ​ല​പ്പു​ഴ ഫൊ​റോ​ന വി​കാ​രി ഫാ. ​സി​റി​യ​ക് കോ​ട്ട​യി​ല്‍ എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കും. ഐ​എം​എ​സ് ധ്യാ​ന​ഭ​വ​ന്‍ ഡ​യ​റ​ക്ട​ര്‍ ഫാ. ​പ്ര​ശാ​ന്ത്, പ്രീ​ച്ചിം​ഗ് മി​നി​സ്ട്രി ഡ​യ​റ​ക്ട​ര്‍ ഫാ. ​സെ​ബാ​സ്റ്റ്യ​ന്‍ ശാ​സ്താം​പ​റ​മ്പി​ല്‍, അ​ഡ്വ. സി​സ്റ്റ​ര്‍ കെ.​വി. ജാ​ന​റ്റ്, ക്ലീ​റ്റ​സ് വ​ലി​യ​പ​റ​മ്പി​ല്‍, ബ്ര​ദ​ര്‍ മോ​നി​ച്ച​ന്‍ തോ​ലാ​ട്ട്, പി.​ജെ. ജോ​സ​ഫ് എ​ന്നി​വ​ര്‍ പ​രി​പാ​ടി​ക​ള്‍​ക്കു നേ​തൃ​ത്വം ന​ല്‍​കും. വൈ​കു​ന്നേ​രം അ​ഞ്ചി​ന് സ​മാ​പി​ക്കും.