അ​ദാ​ല​ത്തിൽ 433 പ​രാ​തി​ക​ൾ പ​രി​ഗ​ണി​ച്ചു
Wednesday, May 31, 2023 2:17 AM IST
ആ​ല​പ്പു​ഴ: അ​മ്പ​ല​പ്പു​ഴ താ​ലൂ​ക്കി​ൽ ന​ട​ന്ന മ​ന്ത്രി​മാ​രു​ടെ താ​ലൂ​ക്ക് ത​ല പ​രാ​തി പ​രി​ഹാ​ര അ​ദാ​ല​ത്തി​ൽ ഓ​ൺ​ലൈ​നാ​യി ല​ഭി​ച്ച 433 പ​രാ​തി​ക​ളി​ൽ 226 എ​ണ്ണം തീ​ർ​പ്പാ​ക്കി. ഏ​പ്രി​ൽ 15 വ​രെ അ​ദാ​ല​ത്തി​ലേ​ക്ക് ല​ഭി​ച്ച പ​രാ​തി​ക​ളാ​ണി​വ. അ​ത​ത് വ​കു​പ്പ് മേ​ധാ​വി​ക​ളു​ടെ സാ​ന്നി​ധ്യ​ത്തി​ൽ മ​ന്ത്രി പി. ​പ്ര​സാ​ദ് നേ​രി​ട്ടാ​ണ് പ​രാ​തി​ക​ൾ പ​രി​ഗ​ണി​ച്ച​ത്.

ല​ഭി​ച്ച അ​പേ​ക്ഷ​ക​ളി​ൽ 15 പേ​ർ​ക്ക് അ​ദാ​ല​ത്തി​ൽ റേ​ഷ​ൻ കാ​ർ​ഡ് അ​നു​വ​ദി​ച്ചു. ഒ​രാ​ൾ​ക്ക് പു​തി​യ റേ​ഷ​ൻ കാ​ർ​ഡും ഒ​രാ​ൾ​ക്ക് എ​എ​വൈ കാ​ർ​ഡും 13 പേ​ർ​ക്ക് മു​ൻ​ഗ​ണ​ന കാ​ർ​ഡു​മാ​ണ് അ​നു​വ​ദി​ച്ച​ത്. പെ​ർ​മി​റ്റ് ന​ൽ​ക​ൽ, പി​ഡ​ബ്ല്യു​ഡി റോ​ഡ്സ്, ലൈ​സ​ൻ​സ് പു​തു​ക്കി ന​ൽ​ക​ൽ തു​ട​ങ്ങി​യ അ​പേ​ക്ഷ​ക​ളാ​ണ് അ​ദാ​ല​ത്തി​ൽ കൂ​ടു​ത​ലും ല​ഭി​ച്ച​ത്. പു​തി​യ​താ​യി ല​ഭി​ച്ച 420 അ​പേ​ക്ഷ​ക​ളി​ൽ 15 ന​കം ത​ന്നെ ന​ട​പ​ടി ഉ​ണ്ടാ​കു​മെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു.