പ​ത്ര​പ്ര​വ​ർ​ത്ത​ക പെ​ൻ​ഷ​ൻ മാ​സാ​ദ്യം ല​ഭ്യ​മാ​ക്ക​ണം
Wednesday, May 31, 2023 2:17 AM IST
ആ​ല​പ്പു​ഴ: പ​ത്ര​പ്ര​വ​ർ​ത്ത​ക പെ​ൻ​ഷ​ൻ എ​ല്ലാ മാ​സ​വും പ​ത്താം തീ​യ​തി​ക്ക​കം ല​ഭ്യ​മാ​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് സീ​നി​യ​ർ ജേ​ണ​ലി​സ്റ്റ്സ് ഫോ​റം ജി​ല്ലാ സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ട്ടു. പെ​ൻ​ഷ​ൻ അ​പേ​ക്ഷ​ക​ളി​ന്മേ​ൽ തീ​രു​മാ​ന​മെ​ടു​ക്കു​ന്ന​തി​ലു​ള്ള കാ​ല​താ​മ​സ​മൊ​ഴി​വാ​ക്കാ​ൻ സം​വി​ധാ​ന​മൊ​രു​ക്കു​ക, ആ​ശ്രി​ത-​അ​വ​ശ പെ​ൻ​ഷ​നു​ക​ൾ വ​ർ​ധി​പ്പി​ക്കു​ക, പ​കു​തി പെ​ൻ​ഷ​ൻ​കാ​രു​ടേ​ത് മു​ഴു​വ​ൻ പെ​ൻ​ഷ​നാ​ക്കു​ക, പെ​ൻ​ഷ​ൻ കു​ടി​ശി​ക കൊ​ടു​ത്തു​തീ​ർ​ക്കു തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ളും യോ​ഗം ഉ​ന്ന​യി​ച്ചു.

ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ടി. ​ബേ​ബി അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. തോ​മ​സ് ഗ്രി​ഗ​റി പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് എ. ​മാ​ധ​വ​ൻ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു.