എ ​പ്ല​സ് നേ​ടി​യ​വ​ർ​ക്ക് ആ​ദ​ര​വ്
Wednesday, May 31, 2023 10:48 PM IST
എ​ട​ത്വ: ത​ല​വ​ടി ച​ര്‍​ച്ചാ​വേ​ദി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ എ​സ്എ​സ്എ​ല്‍​സി, പ്ല​സ്ടു​വി​ന് എ​ല്ലാ വി​ഷ​യ​ങ്ങ​ള്‍​ക്കും എ ​പ്ല​സ് നേ​ടി​യ ത​ല​വ​ടി പ​ഞ്ചാ​യ​ത്തി​ലെ മു​ഴു​വ​ന്‍ വി​ദ്യാ​ര്‍​ഥി​ക​ളെ​യും ആ​ദ​രി​ക്കു​ം. ത​ല​വ​ടി ഗ​വ​. ഹ​യ​ര്‍ സെ​ക്ക​ൻഡറി സ്‌​കൂ​ളി​ല്‍ നാലിന് ഉ​ച്ച​ക​ഴി​ഞ്ഞ് മൂന്നിന് ​ആ​ദ​രി​ക്ക​ല്‍ ച​ട​ങ്ങ് ന​ട​ക്കും. തോ​മ​സ് കെ. ​തോ​മ​സ് എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്യും. പ്ര​സി​ഡ​ന്‍റ് പി.​വി. ര​വീ​ന്ദ്ര​നാ​ഥ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ത​ല​വ​ടി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഗാ​യ​ത്രി ബി. ​നാ​യ​ര്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും.
ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ബി​നു ഐ​സ​ക് രാ​ജു പു​ര​സ്‌​കാ​ര​ദാ​നം നി​ര്‍​വ​ഹി​ക്കും. ബ്ര​ഹ്മ​ശ്രീ ആ​ന​ന്ദ​ന്‍ ന​മ്പൂ​തി​രി അ​നു​ഗ്ര​ഹ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. യോ​ഗ്യ​ത​യു​ള്ള മു​ഴു​വ​ന്‍ വി​ദ്യാ​ര്‍​ഥി -വി​ദ്യാ​ര്‍​ഥി​നി​ക​ളും ഒ​ന്നി​ന് മു​ന്‍​പ് മാ​ര്‍​ക്ക് ലി​സ്റ്റു​ക​ള്‍ 7510950651 എ​ന്ന വാ​ട്‌​സ് ആ​പ്പ് ന​മ്പ​രി​ല്‍ ന​ല്‍​കണം.

സ​ബ് സെ​ന്‍റ​റി​നു പു​തി​യ കെ​ട്ടി​ടം

മാ​ന്നാ​ർ: ജീ​ർ​ണാ​വ​സ്ഥ​യി​ലാ​യ കു​ട്ട​മ്പേ​രൂ​ർ ഫാ​മി​ലി വെ​ൽ​ഫെ​യ​ർ സ​ബ് സെ​ന്‍റ​റി​നു പു​തി​യ കെ​ട്ടി​ടം നി​ർ​മി​ക്കു​ന്നു. ഇ​തി​നാ​യി 25 ല​ക്ഷം അ​നു​വ​ദി​ച്ച​താ​യി മ​ന്ത്രി സ​ജി ചെ​റി​യാ​ൻ അ​റി​യി​ച്ചു.
മാ​ന്നാ​ർ പ​ഞ്ചാ​യ​ത്ത് പ​ന്ത്ര​ണ്ടാം വാ​ർ​ഡ് മെ​മ്പ​ർ അ​ജി​ത് പ​ഴ​വൂ​രി​ന്‍റെ നി​വേ​ദ​ന​ത്തെത്തുട​ർ​ന്നാ​ണ് പു​തി​യ കെ​ട്ടി​ട​ത്തി​ന് 25 ല​ക്ഷം അ​നു​വ​ദി​ച്ചു​ള്ള ഭ​ര​ണാ​നു​മ​തി​യാ​യ​ത്. കെ​ട്ടി​ട​ത്തി​ന്‍റെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഓ​ഗ​സ്റ്റ് മാ​സ​ത്തോ​ടെ ആ​രം​ഭി​ക്കു​മെ​ന്നും നി​ല​വി​ലു​ള്ള സ​ബ് സെ​ന്‍റ​ർ ഉ​ട​ൻ വാ​ട​ക കെ​ട്ടി​ട​ത്തി​ലേ​ക്ക് മാ​റു​മെ​ന്നും അ​ജി​ത്ത് പ​ഴ​വൂ​ർ അ​റി​യി​ച്ചു.