ക​ർ​ഷ​ക​ര​ക്ഷാ​നി​യ​മം നി​യ​മ​സ​ഭ​യി​ൽ പാ​സാക്ക​ണം: ബി​ജു ചെ​റു​കാ​ട്
Wednesday, May 31, 2023 10:52 PM IST
കോ​ട്ട​യം: നെ​ല്ല് സം​ഭ​രി​ച്ച് മാ​സ​ങ്ങ​ൾ ക​ഴി​ഞ്ഞി​ട്ടും വി​ല കൊ​ടു​ത്തുതീ​ർ​ക്കാ​ൻ സ​ർ​ക്കാ​രി​നു ക​ഴി​ഞ്ഞി​ല്ലെ​ന്നും നെ​ല്ല് സം​ഭ​രി​ച്ച് ഒ​രാ​ഴ്ച​യ്ക്കു​ള്ളി​ൽ വി​ല ന​ൽ​കാ​ൻ വ്യ​വ​സ്ഥ ചെ​യ്യു​ന്ന ക​ർ​ഷ​ക​ര​ക്ഷാ​നി​യ​മം നി​യ​മ​സ​ഭ​യി​ൽ പാ​സാക്ക​ണ​മെ​ന്നും യൂ​ത്ത് ഫ്ര​ണ്ട് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബി​ജു ചെ​റു​കാ​ട് ആ​വി​ശ്യ​പ്പെ​ട്ടു. നെ​ല്ലു​വി​ല ന​ൽ​കാ​തെ അ​നി​ശ്ചി​ത​മാ​യി നീ​ട്ടി​ക്കൊ​ണ്ടു പോ​കു​ന്ന​ത് എ​ല്ലാ​വ​ർ​ഷ​വും ആ​വ​ർ​ത്തി​ക്കു​ന്നു. ക​ർ​ഷ​ക​ന്‍റെ ക​ണ്ണീ​രും അ​വ​ർ ന​ട​ത്തി​യ സ​മ​ര​ങ്ങ​ളും സ​ർ​ക്കാ​രിന്‍റെ ക​ണ്ണു​തു​റ​ക്കാ​ൻ പ​ര്യാ​പ്ത​മ​ല്ലാ​ത്ത​തി​നാ​ൽ ക​ർ​ശ​ന​മാ​യ നി​യ​മം കൊ​ണ്ടു മാ​ത്ര​മേ ക​ർ​ഷ​ക​ർ​ക്ക് ര​ക്ഷ ഉ​ണ്ടാ​വു​ക​യു​ള്ളൂ​വെ​ന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ ​വി​ഷ​യ​ത്തി​ൽ രാ​ഷ്ട്രി​യ വ്യ​ത്യാ​സ​മി​ല്ലാ​തെ ക​ക്ഷി​ക​ൾ നി​ല​പാ​ട് സ്വീ​ക​രി​ക്കേ​ണ്ട​താ​ണെ​ന്നും ഇ​ങ്ങ​നെ​യൊ​രു നി​യ​മം വേ​ണ്ടാ​യെ​ന്ന് ആ​രെ​ങ്കി​ലും പ​റ​ഞ്ഞാ​ൽ അ​വ​ർ ക​ർ​ഷ​ക വി​രു​ദ്ധ​രാ​ണെ​ന്നും ബി​ജു ചെ​റു​കാ​ട് പറഞ്ഞു.