എടത്വ: മരിയാപുരം മേരിമാതാ പള്ളി യൂണിറ്റിന്റെ കീഴിലുള്ള സെന്റ് കോള്‍ബെ കൂട്ടായ്മ വാര്‍ഷികോത്സവം നടന്നു. മരിയാപുരം മേരിമാതാ പള്ളി വികാരി ഫാ. ആന്റണി ചൂരവടി ഉദ്ഘാടനം നിര്‍വഹിച്ചു. കൂട്ടായ്മ പ്രസിഡന്റ് ആന്റണി ജേക്കബ് അധ്യക്ഷത വഹിച്ചു. എടത്വ ഫെറോന വികാരി ഫാ. ഫിലിപ്പ് വൈക്കത്തുകാരന്‍ മുഖ്യ അഥിതിയായി. ജോസഫ് ആന്റണി ഒറ്റാറയ്ക്കല്‍ കാടാത്ത്, മിലി ബിനു, സനല്‍ ഒറ്റാറയ്ക്കല്‍, മേഴ്സി സെബാസ്റ്റ്യന്‍ എന്നിവര്‍ പ്രസംഗിച്ചു.
ഇടവകദിനം ആചരിച്ചു
മങ്കൊമ്പ്: ചമ്പക്കുളം കൊണ്ടാക്കൽ സെന്റ് ജോസഫ്സ് പള്ളി കൂദാശാവാർഷിക ദിനം ഇടവക ദിനമായി ആചരിച്ചു. രജതജൂബിലി വർഷത്തിൽ നടന്ന ജൂബിലി സമ്മേളനം ഫാ. ഗ്രിഗരി കൊണ്ടകശേരി ഉദ്ഘാടനം ചെയ്തു. വികാരി ഫാ.ഫ്രാൻസീസ് വടക്കേറ്റം അധ്യക്ഷത വഹിച്ചു. ബ്രദർ ജെയ്ജിൻ കല്ലൂരം, ഷീബാ അട്ടിച്ചിറ, ജോസ് ഡിജോ ഭവൻ, ലിജോ കടുക്കാത്തറ എന്നിവർ പ്രസംഗിച്ചു. തുടർന്ന് വിവാഹത്തിന്റെ ജൂബിലി ആഘോഷിക്കുന്നവർ, വിദ്യാഭ്യാസ, കലാ കായിക രംഗങ്ങളിൽ മികവ് തെളിയിച്ചവർ എന്നിവരെ യോഗത്തിൽ ആദരിച്ചു.