ചെങ്ങന്നൂരില്‍ ഇനി ബന്ദിപ്പൂക്കാലം
1299499
Friday, June 2, 2023 11:10 PM IST
ആലപ്പുഴ: ചെങ്ങന്നൂര്‍ നഗരസഭയിലെ മൂന്ന് വാര്‍ഡുകളില്‍ ഇനി ബന്ദിപ്പൂക്കാലം. ഓണം വിപണി മുന്നില്‍കണ്ട് അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതിയില്‍ പ്പെടുത്തിയാണ്് ബന്ദിപ്പൂ കൃഷി തുടങ്ങിയിരിക്കുന്നത്. ആറ്, ഒമ്പത്, 23 വാര്‍ഡുകളിലായി അയ്യായിരത്തോളം ബന്ദിത്തൈകളാണ് നടുന്നത്. തൊഴിലുറപ്പ് തൊഴിലാളികളാണ് കൃഷിപ്പണികൾ ചെയ്യുന്നത്
ഓണക്കാലം ലക്ഷ്യംവച്ച് കുറ്റിമുല്ലയും കൃഷി ചെയ്യുന്നുണ്ട്. ബന്ദിത്തൈകളുടെ നടീല്കര്മം നഗരസഭാ ചെയര്‍പേഴ്സണ്‍ സൂസമ്മ ഏബ്രഹാം നിര്‍വഹിച്ചു.
ഐ എംഎ ദക്ഷിണ മേഖലാ
ആരോഗ്യ സെമിനാർ നാളെ
ആലപ്പുഴ: ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ നേതൃത്വത്തിൽ ഡോക്ടർമാർക്കായി സംഘടിപ്പിക്കുന്ന തുടർവിദ്യാഭ്യാസ സെമിനാർ നാളെ ആലപ്പുഴ ഓക്സിജൻ റിസോർട്ടിൽ നടക്കും. വിവിധ വിഷയങ്ങളിലെ ആധുനിക ചികിത്സാ രീതികളെ ക്കുറിച്ച് വിദഗ്ധ ഡോക്ടർമാരുടെ നേതൃത്വത്തിൽ ക്ലാസും ചർച്ചയും നടത്തും.
കേരളത്തിലെ അഞ്ച് ജില്ലകളിൽനിന്നായി നൂറ്റന്പതിലധികം ഡോക്ടർമാർ പങ്കെടുക്കും . ആരോഗ്യ മേഖലയിലെ പ്രതിസന്ധികൾ യോഗം വിലയിരുത്തും. ഐഎംഎ സംസ്ഥാന പ്രസിഡന്റ് ഡോ. സുൽഫി നൂഹു ഉദ്ഘാടനം നിർവഹിക്കും. ആലപ്പുഴയിലെ ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന സംഘടനകൾ യോഗത്തിൽ സംബന്ധിക്കുമെന്ന് സ്വാഗത സംഘം ഭാരവാഹികളായ ഡോ.കൃഷ്ണകുമാർ, ഡോ.എൻ. അരുൺ, ഓർഗനൈസിംഗ് സെക്രട്ടറി ഡോ. ആർ. എം. നായർ എന്നിവർ അറിയിച്ചു.