പാ​ഴ്്‌വസ്തു​ക്ക​ളി​ൽ​ വിസ്മയം തീർത്ത് രേ​ണു​ക
Tuesday, June 6, 2023 10:43 PM IST
ഡൊ​മി​നി​ക് ജോ​സ​ഫ്

മാ​ന്നാ​ർ: പാ​ഴ്‌വസ്തു​ക്ക​ൾ വ​ലി​ച്ചെ​റി​ഞ്ഞ് ക​ള​യാ​നു​ള്ള​ത​ല്ല. അ​തി​ൽ​നി​ന്നു കമനീയ വ​സ്തു​ക്ക​ൾ നി​ർ​മി​ക്കാ​മെ​ന്ന് കാ​ട്ടി​ത്ത​രു​ക​യാ​ണ് ഒ​രു അങ്ക ണവാ​ടി വ​ർ​ക്ക​ർ.

പാ​ഴ്്‌വസ്തു​ക്ക​ൾ ഈ ​അങ്കണവാ​ടി ജീ​വ​ന​ക്കാ​രി​യു​ടെ കൈ​ക​ളി​ൽ എ​ത്തി​യാ​ൽ ക​ര​കൗ​ശ​ല വ​സ്തു​ക്ക​ളും ക​ളി​പ്പാ​ട്ട​ങ്ങ​ളും വ​ർ​ണ​ങ്ങ​ൾ വി​ത​റു​ന്ന പൂ​ക്ക​ളും പൂ​മ്പാ​റ്റ​ക​ളും ഒ​ക്കെ​യാ​യി മാ​റും.
മാ​ന്നാ​ർ പ​ഞ്ചാ​യ​ത്ത് 163-ാം ന​മ്പ​ർ അ​ങ്ക​ണ​വാ​ടി ജീ​വ​ന​ക്കാ​രി രേ​ണു​ക കു​മാ​രി​യാ ണ്

പാഴ്‌വസ്തുക്കളിൽ കര വിരുത് കാട്ടുന്നത്. വീ​ട്ടി​ലും തൊ​ടി​യി​ലും ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യ കു​പ്പി​യും ചി​ര​ട്ട​യും ഉ​ള്ളി​ത്തൊ​ലി​യും പേ​പ്പ​റും മു​ട്ട​ത്തോ​ടും വെ​ളു​ത്തു​ള്ളി ത്തൊലി​യും മു​ന്തി​രി ഇ​ത​ളു​ക​ളും ടി​ഷ്യൂ പേ​പ്പ​റും തെ​ങ്ങി​ൻ തൊ​ണ്ടും ച​കി​രി അ​ട​ക്ക​മു​ള്ള പാ​ഴ്‌വസ്തു​ക്ക​ളും തു​ട​ങ്ങി എ​ന്തു​മാ​യി​ക്കൊ​ള്ള​ട്ടെ അ​ത് മ​നോ​ഹ​ര​മാ​യ അ​ല​ങ്കാ​ര വ​സ്തു​ക്ക​ളാ​യി രേ​ണു​ക മാ​റ്റി​യെ​ടു​ക്കും. ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യ വ​സ്തു​ക്ക​ളെ പ്ര​യോ​ജ​ന​പ്പെ​ടു​ത്തി പു​തി​യ ഉ​ത്പ​ന്ന​ങ്ങ​ളാ​ക്കി മാ​റ്റു​ക, ഇ​തി​ലൂ​ടെ മാ​ലി​ന്യ ഉ​ത്പാ​ദ​ന​ത്തി​ന്‍റെ അ​ള​വ് കു​റ​യ്ക്കു​ക എ​ന്ന​താ​ണ് രേ​ണു​ക കു​മാ​രി ല​ക്ഷ്യ​മി​ടു​ന്ന​ത്.

പ​രി​സ്ഥി​തി ദി​നാ​ച​ര​ണ​ത്തോ​ട് അ​നു​ബ​ന്ധി​ച്ച് ഇ​തു​വ​രെ നി​ർ​മി​ച്ച അ​ല​ങ്കാ​ര വ​സ്തു​ക്ക​ളു​ടെ പ്ര​ദ​ർ​ശ​ന​വും അ​ങ്ക​ണ​വാ​ടി​യി​ൽ സം​ഘ​ടി​പ്പി​ച്ചു.