ആലപ്പുഴ: നഗരസഭയിൽ നിയമവിരുദ്ധമായി 136 താത്കാലിക ജീവനക്കാരെ പിരിച്ചുവിട്ട നടപടിയിൽ പ്രതിഷേധിച്ച് കോൺഗ്രസ് ആലപ്പുഴ സൗത്ത്- നോർത്ത് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ പ്രതിഷേധ സമരം ആരംഭിക്കും.
എംപ്ലോമെന്റ് ലിസ്റ്റിൽനിന്നും 81 പേർക്ക് സ്ഥിരനിയമനം നൽകിയതിലെ അഴിമതിയും പക്ഷപാതവും അന്വേഷിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. 12-ാം തിയതി നഗരസഭാ പടിക്കൽ പിരിച്ചുവിട്ട തൊഴിലാളികൾക്കു വേണ്ടി സത്യഗ്രഹ സമരം നടത്താനും യോഗം തീരുമാനിച്ചു. കെപിസിസി ജനറൽ സെക്രട്ടറി എ.എ. ഷുക്കൂർ യോഗം ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് പാർലമെന്ററി പാർട്ടി ലീഡർ അഡ്വ.റീഗോ രാജു അധ്യക്ഷത വഹിച്ചു. തോമസ് ജോർജ്, ബാബു ജോർജ്, സുനിൽ ജോർജ് , രാജു താന്നിക്കൽ, സിറിയക് ജേക്കബ്, സി.വി. മനോജ് കുമാർ, കെ.എ.സാബു, സജേഷ് ചാക്കുപറമ്പ്, പി.എസ്. ഫൈസൽ, അംജി യൂനൂസ്, അനിൽനാഥ് തുടങ്ങിയവർ പ്രസംഗിച്ചു.