ജില്ലാ സീനിയർ ആൻഡ് ജൂണിയർ ചാമ്പ്യൻഷിപ്പിനു തുടക്കം
1336050
Sunday, September 17, 2023 12:02 AM IST
മുഹമ്മ: മദർ തെരേസ ഹൈസ്കൂൾ ഗ്രൗണ്ടിൽ നടന്ന ആലപ്പുഴ ജില്ലാ അത്ലറ്റിക് അസോസിയേഷന്റെ 53-ാമത് സീനിയർ ആൻഡ് ജൂണിയർ ചാമ്പ്യൻഷിപ്പ് ഫാ. ജോച്ചൻ കുറുപ്പശ്ശേരി ഉദ്ഘാടനം ചെയ്തു. ഒളിമ്പ്യൻ മനോജ് ലാൽ അധ്യക്ഷനായി .
കെ.കെ. പ്രതാപൻ സ്വാഗതവും ഡി. ഡിവൈൻ നന്ദിയും പറഞ്ഞു. കായികതാരങ്ങൾക്കുവേണ്ടി സൗത്ത് സോൺ നാഷണൽ മീറ്റിൽ പങ്കെടുക്കുന്ന നോഹ സെബി ആന്റണി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.കായികമേള ഇന്ന് സമാപിക്കും.
നാൽപതോളം ടീമുകളിലായി എഴുന്നൂറോളം പേർ മാറ്റുരക്കുന്നു. മാപന സമ്മേളനത്തിൽ അർജുന അവാർഡ് ജേതാവും ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റുമായ പി.ജെ. ജോസഫ് ട്രോഫികൾ വിതരണം ചെയ്യും.