ഏത്തവാഴ കൃഷിയിൽ നേട്ടം കൈവരിച്ച് കരീലക്കുളങ്ങര സ്പിന്നിംഗ് മിൽ
1336312
Sunday, September 17, 2023 11:00 PM IST
കായംകുളം: ഏത്തവാഴ കൃഷിയിൽ നേട്ടം കൈവരിച്ച് കരീലക്കുളങ്ങര സ്പിന്നിംഗ് മിൽ. ഏത്തവാഴകൃഷിയുടെ ആദ്യ വിളവെടുപ്പ് മില്‍ ചെയര്മാന് എ. മഹേന്ദ്രന് നിർവഹിച്ചു. ജനറല്‍ മാനേജര്‍ പി.എസ്. ശ്രീകുമാര്‍, ഡെപ്യൂട്ടി മാനേജര്‍ ജെ. ജയരാജ്, അക്കോസ്പിന് കണ്‍വീനര്‍ ടി.ആര്.വിജയകുമാര്‍, ആര്.രാജീവ്, പി.സുധീര്‍, ആര്.ബിജു, വി.എസ്.ഷാജി, പി.എസ്. അഖില്‍, രാജേഷ്.ജെ. നായര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
2018 മുതല്‍ മില്‍ കോമ്പൗണ്ടില്‍ തരിശായികിടന്ന ഭൂമി ഏകദേശം ആറേക്കറോളം ഭൂമി കൃഷിയോഗ്യമാക്കി മാറ്റുകയുണ്ടായി. ഏത്തവാഴയ്ക്കു പുറമെ പൂജക്കദളി, ഇടവിളകൃഷികളായ ചേന, ചേമ്പ്, കാച്ചില്, ചെറുകിഴങ്ങ് തുടങ്ങിയവയും ഇപ്പോള്‍ കൃഷി ചെയ്തുവരുന്നുണ്ട്. കൂടാതെ മില്‍ വളപ്പിലെ കുളത്തില്‍ മത്സ്യക്കൃഷി നടന്നുവരുന്നു. അനാബസ് എന്ന ഇനത്തില്‍പ്പെട്ട മത്സ്യമാണു കൃഷി ചെയ്തു വരുന്നത്.
സര്‍ക്കാരിന്റെ സുഭിക്ഷകേരളം പദ്ധതിയുടെ ഭാഗമായിട്ടാണ് മില്‍ വളപ്പിലെ കൃഷി നടത്തുന്നത്. ജീവനക്കാരുടെ വിശ്രമസമയത്തും അവധിസമയത്തും ആണ് കൃഷിയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. ഉത്പാദിപ്പിക്കുന്ന കാര്‍ഷിക ഉത്പന്നങ്ങള്‍ മില്‍ കാന്റീനില്‍ ഉപയോഗിക്കുന്നതിന് പുറമെ മില്ലിലെ ജീവനക്കാര്‍ക്കും പൊതുജനങ്ങള്‍ക്കും മിതമായ നിരക്കില്‍ വില്പന നടത്തുന്നുമുണ്ട് . തികച്ചും ജൈവരീതിയിലുള്ള കൃഷിരീതിയാണു മില്ലില്‍ അവലംബിക്കുന്നതെന്നും തുടര്‍ന്നും വിവിധങ്ങളായ സംയോജിത കൃഷി കൂടുതല്‍ മെച്ചപ്പെട്ട തരത്തില്‍ നടത്തുമെന്ന് മില്‍ ചെയര്മാന് എ. മഹേന്ദ്രനും ജനറല്‍ മാനേജര്‍ പി.എസ്.ശ്രീകുമാറും അറിയിച്ചു.