കൊയ്ത നെല്ല് ഒരാഴ്ച: സംഭരിക്കാതെ കെട്ടിക്കിടക്കുന്നു
1337841
Saturday, September 23, 2023 11:30 PM IST
അമ്പലപ്പുഴ: കൊയ്ത നെല്ല് ഒരാഴ്ച പിന്നിട്ടിട്ടും സപ്ലൈകോ സംഭരിക്കാതെ കെട്ടിക്കിടക്കുന്നു. പുന്നപ്ര അറവുകാട് കിഴക്ക് പരപ്പിൽ പാടശേഖരത്ത് കൊയ്ത നെല്ലു കെട്ടിക്കിടക്കുന്നത് . നിരവധി കർഷകരുടെ നെല്ലാണ് ഒരാഴ്ച പിന്നിട്ടിട്ടും സപ്ലൈകോ സംഭരിക്കാതെ കെട്ടി കിടക്കുന്നത്.
മഴ കനത്തതോടെ താർപ്പോളകൾ ഉപയോഗിച്ചു മൂടിയിട്ടിരിക്കുകയാണ് നെല്ല്. 33 ഏക്കർ പാടത്ത് വായ്പയെടുത്താണ് ഇവിടെ കർഷകർ നെൽകൃഷി ഇറക്കിയത്.
എന്നാൽ, നെല്ല് സമയത്ത് എടുക്കാതിരിക്കുന്നതു മൂലം മാനസിക സമ്മർദ്ദത്തിലായിരിക്കുകയാണ് കർഷകർ.
ഒരാഴ്ച മുമ്പാണ് നെല്ലിന്റെ വില കിട്ടാൻ വൈകിയതിനെ തുടർന്ന് കടക്കെണിയിലായ വണ്ടാനം ചിറയിൽ കെ.ആർ. രാജപ്പൻ വിഷം കഴിച്ചു ജീവനൊടുക്കിയത്. സംഭവത്തിൽ പുന്ന പ്ര കിഴക്ക് കോൺഗ്രസ് മണ്ഡലം കമിറ്റി പ്രതിഷേധിച്ചു. പ്രസിഡന്റ് ഹസൻ പൈങ്ങാമഠം അധ്യക്ഷത വഹിച്ചു. പി.ഉണ്ണികൃഷ്ണൻ, പി.എ. കുഞ്ഞുമോൻ, ശശികുമാർ ചേക്കേത്ര, ഗീത ബാവച്ചി, എം.എസ്. ജയറാം, പി. രങ്കനാഥൻ, എസ്. ഗോപകുമാർ, മധു കാട്ടിൽച്ചിറ, ശ്രീജ തുടങ്ങിയവർ പ്രസംഗിച്ചു.